സീതാലയം: സംഗമവും സെമിനാറും നടത്തി
തൊടുപുഴ: ജില്ലാ ഹോമിയോ ആശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സീതാലയം സ്പെഷ്യല്‍ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാറും സംഗമവും നടത്തി.
പി.ജെ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി പോള്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്നമ്മ ചെറിയാന്, മുട്ടം പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടി.കെ മോഹനന്, ജില്ലാ വുമണ്‍ കൗണ്‍സില്‍ സെക്രട്ടറി റോസക്കുട്ടി അബ്രാഹം, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.എന്‍ വിജയാംബിക, ആശുപത്രി സൂപ്രണ്ട് ഡോ. ഇ.എന്‍ രാജു, സീതാലയം കണ്‍വീനര്‍ ഡോ. കെ.എന്‍ ആഷാമോള്‍ സംസാരിച്ചു.
ക്ലിനിക്കല്‍ ഗൈനക്കേളജിസ്റ്റ് ഡോ. മായാറാണി സേനന്, ജനമൈത്രി പൊലിസ് കൗണ്‍സിലര്‍ സി.കെ മഹേഷ് സെമിനാറിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."