HOME
DETAILS
MAL
രാത്രികാല അപകടങ്ങള്‍: അധികൃതരുടെ അനാസ്ഥയെന്ന് യൂത്ത് കോണ്‍ഗ്രസ്
backup
January 15 2019 | 04:01 AM
ചേര്‍ത്തല: ദേശീയപാതയില്‍ രാത്രികാലങ്ങളില്‍ തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്നത് അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ശരത്ത് ആരോപിച്ചു. ദേശീയപാതയില്‍ പല മേഖലയിലും വഴിവിളക്കുകള്‍ തെളിയാത്തതും പാതയും ഡിവൈഡറുകളും കാടുകയറുന്നതുമാണ് രാത്രികാല അപകടങ്ങള്‍ക്കു കാരണമാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പട്ടണക്കാട് ബിഷപ്പ്മൂര് സ്കൂളിനു സമീപമുണ്ടായ രണ്ട് അപകടങ്ങളിലായി പൊലിഞ്ഞത് മൂന്നു ജീവനുകളാണ്.
ഇതു മൂലം മൂന്നു കുടുംബങ്ങളാണ് അനാഥമായത്. ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികളുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് എസ്. ശരത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."