ടെസ്റ്റില്‍ തിരിച്ചെത്തി ഷാ
ഹാമില്ട്ടന്: ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി കൗമാര താരം പൃഥ്വി ഷാ. ഇന്നലെ ന്യൂസിലന്‍ഡിനെതിരേയുള്ള രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കായി പ്രഖ്യാപിച്ച ടീമില്‍ താരവും ഇടം കണ്ടെത്തി. രോഹിത് ശര്‍മയക്ക് പരുക്കേറ്റതാണ് പൃഥ്വി ഷായുടെ തിരിച്ചുവരവിന് വഴി തുറന്നത്. 2018-19 സീസണിലെ ആസ്ത്രേലിയന്‍ പര്യടനത്തിന് ശേഷം താരത്തിന് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അവസരം ലഭിച്ചിരുന്നില്ല. അന്ന് അവസരം ലഭിച്ചെങ്കിലും പരുക്ക് കാരണം ബെഞ്ചിലായിരുന്നു സ്ഥാനം. തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരേയും ദക്ഷിണാഫ്രിക്കയ്ക്കെതിരേയും നടന്ന പരമ്പര, ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് താരത്തിന് നഷ്ടപ്പെടുകയായിരുന്നു.
അതേസമയം, ടി20യില്‍ മികച്ച പ്രകടനം കാഴ്ച വച്ച കെ.എല്‍ രാഹുലിനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയില്ല.
യുവതാരം ശുഭ്മാന്‍ ഗില്ലും ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. സമീപകാലത്തായി അഭ്യന്തര ക്രിക്കറ്റില്‍ പുറത്തെടുക്കുന്ന മിന്നും പ്രകടനങ്ങളാണ് ഗില്ലിന് ടീമില്‍ സ്ഥാനം നേടിക്കൊടുത്തത്. അതേസമയം യുവ സ്പിന്നര്‍ കുല്‍ദീപ്യാദവിന് ടീമില്‍ നിന്ന് സ്ഥാനം നഷ്ടമായി. അശ്വിനും രവീന്ദ്ര ജഡേജയുമാണ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുള്ള സ്പിന്നര്‍മാര്‍. കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ രഹാനെയാണ് ഉപനായകന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."