ഋതുഭേദങ്ങളും സമയവും
വസന്തം (Spring)
ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലുമുള്ള നാല് പ്രധാന ഋതുക്കളിലൊന്നാണ് വസന്തം. ശിശിരത്തിനും ഗ്രീഷ്മത്തിനും ഇടയിലുള്ള ഋതുവാണ് വസന്തം. ഉത്തരാര്‍ധഗോളത്തില്‍ മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയും ദക്ഷിണാര്‍ധ ഗോളത്തില്‍ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയും.
ഗ്രീഷ്മം (Summer)
ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലുമുള്ള നാല് പ്രധാന ഋതുക്കളിലൊന്നാണ് ഗ്രീഷ്മം അഥവാ വേനല്‍ക്കാലം. വസന്തത്തിനു ശേഷമുള്ള ഋതുവാണ് ഗ്രീഷ്മം. ഉത്തരാര്‍ധഗോളത്തില്‍ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയും ദക്ഷിണാര്‍ധഗോളത്തില്‍ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയും.
ശിശിരം (Winter)
ശൈത്യകാലം എന്നും പൊതുവെ അറിയപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത തോതിലാണ് ശൈത്യം അനുഭവപ്പെടാറ്. ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്ന കാലമാണ് ഇത്. ഉത്തരാര്‍ധ ഗോളത്തില്‍, പാശ്ചാത്യ രാജ്യങ്ങളില്‍ മഞ്ഞു വീഴ്ചയടക്കമുള്ള പ്രതിഭാസങ്ങള്‍ക്ക് ശൈത്യം കാരണമാകാറുണ്ട്.
സൂര്യന്‍ ഭൂമിയില്‍നിന്ന് ഏറ്റവും അകലത്തില്‍ നില്‍ക്കുന്ന സമയത്താണ് ശൈത്യകാലം അനുഭവപ്പെടുക. സാധാരണ ഗതിയില്‍ ശരത്കാലത്തിനും വസന്തകാലത്തിനും ഇടയിലാണ് ശൈത്യം കടന്നുവരാറ്.
ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള 23.5ഡിഗ്രി ചരിവാണ് ഋതുഭേദങ്ങള്‍ക്കുള്ള പ്രധാന കാരണം. ഉഷ്ണകാലത്തും ശൈത്യകാലത്തും സൂര്യരശ്മികള്‍ ഭൂമിയുടെ ഒരു അര്‍ധഗോളത്തില്‍ നേരെ പതിക്കുമ്പോള്‍ മറ്റേ അര്‍ധഗോളത്തില്‍ ചരിഞ്ഞാണ് പതിക്കുന്നത്.
ശരത്(Autumn)
ഗ്രീഷ്മത്തില്‍നിന്നു തണുപ്പുകാലത്തേക്കുള്ള മാറ്റമാണ് ശരത്കാലം. ഉത്തരാര്‍ധ ഗോളത്തില്‍ സെപ്റ്റംബര്‍ മാസവും ദക്ഷിണാര്‍ധ ഗോളത്തില്‍ മാര്‍ച്ചിലും പകല്‍ നേരത്തെ അവസാനിക്കുവാന്‍ തുടങ്ങുമ്പോഴാണ് ശരത്കാലം ആരംഭിക്കുന്നത്. തണുപ്പു കൂടുന്നു. മരങ്ങള്‍ ഇല പൊഴിക്കുന്നതാണ് ശരത് കാലത്തിന്റെ ഒരു പ്രധാന ലക്ഷണം.
അന്താരാഷ്ട്ര ദിനാങ്കരേഖ
ചില വ്യതിയാനങ്ങളോടുകൂടി 180ഡിഗ്രി രേഖാംശ (ാലൃശറശമി)ത്തിലൂടെ നീളുന്നതും അന്താരാഷ്ട്രാംഗീകാരം ഉള്ളതുമായ ഒരു സാങ്കല്‍പികരേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ. ഭൂഗോളം ചുറ്റി യാത്ര ചെയ്യുമ്പോള്‍ ഭൂമിയുടെ ഭ്രമണം മൂലം കാലഗണനയില്‍ ഒരു ദിവസത്തെ ഏറ്റക്കുറച്ചിലുണ്ടാവുന്നു.
ഇതു തിരുത്താന്‍ അന്താരാഷ്ട്രദിനാങ്ക രേഖ ഉപയോഗിച്ചുവരുന്നു. ഈ രേഖയ്ക്കു കിഴക്കുഭാഗത്തുള്ള തിയതി പടിഞ്ഞാറുള്ളതിന് ഒരു ദിവസം മുമ്പായിരിക്കും. തന്‍മൂലം പടിഞ്ഞാറുനിന്നു കിഴക്കോട്ട് ഈ രേഖ മുറിച്ചു കടക്കുമ്പോള്‍, പടിഞ്ഞാറുവശത്തുള്ള തിയതി അതിനടുത്ത ദിവസമാകും. കിഴക്കുനിന്നു പടിഞ്ഞാറോട്ടു സഞ്ചരിക്കുമ്പോള്‍ ഒരു ദിവസം നഷ്ടപ്പെടുകയും ചെയ്യുന്നു. കിഴക്കോട്ടു പോകുമ്പോള്‍ ഉണ്ടാകുന്ന അധികദിവസത്തിന് 'രേഖാംശദിനം' (ാലൃശറശമി റമ്യ) എന്നു പറയുന്നു.
ഒരു രാജ്യത്തിനുള്ളിലെ വിവിധ സ്ഥലങ്ങളില്‍ ഒരേ ദിവസത്തെതന്നെ തിയതി ഭിന്നമാകുന്നത് ഒഴിവാക്കാനാണ് അന്താരാഷ്ട്രദിനാങ്കരേഖയ്ക്ക് 180ഡിഗ്രി രേഖാംശത്തില്‍നിന്ന് അല്‍പമായ വ്യതിചലനം കല്‍പിച്ചിരിക്കുന്നത്. വ്യതിചലനം മൂന്നിടത്താണുള്ളത്. ബെറിങ് കടലിടുക്കുവഴി കടക്കുന്നതിന് തെക്കുകിഴക്കായി വ്യതിചലിക്കുകയും അലൂഷ്യന്‍ ദ്വീപുകള്‍ക്കു സമീപം വരെ തെക്കുപടിഞ്ഞാറായി, പിന്നീട് കിഴക്കോട്ട് തിരിഞ്ഞു 180ഡിഗ്രി രേഖാംശത്തിലെത്തുകയും ചെയ്യുന്നു. ഇതുപോലെ തന്നെ ഫിജി, ന്യൂസിലന്‍ഡ് എന്നീ വന്‍കരഭാഗങ്ങളെ കുറുകെ മുറിക്കാതെ കിഴക്കോട്ടു വളഞ്ഞു പോകുന്നു. രേഖാംശക്രമമനുസരിച്ചുള്ള സമയമേഖലകളെ (15ഡിഗ്രി രേഖാംശം = 1 മണിക്കൂര്‍) ഈ രേഖ രണ്ടു നേര്‍പകുതികളായി വിഭജിക്കുന്നു.
സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള യു.എസ് തീരസര്‍വേ ഓഫിസിലെ പ്രൊഫ. ഡേവിഡ്‌സണ്‍ ആണ് ഈ രേഖ നിര്‍ണയിച്ചത്. പ്രധാന രേഖാംശം (ുൃശാല ാലൃശറശമി) ആയി ഗ്രീനിച്ച് രേഖാംശത്തിന് അംഗീകാരം നല്‍കാന്‍ വാഷിങ്ടണില്‍ സമ്മേളിച്ച (1884) അന്താരാഷ്ട്രരേഖാംശ സമ്മേളനം ദിനാങ്കരേഖയ്ക്ക് ഔദ്യോഗികാംഗീകാരം നല്‍കിയിട്ടില്ലെങ്കിലും എല്ലാ രാജ്യങ്ങളിലും ഇതിനു സമാനമായ അംഗീകാരം ഉണ്ട്.
അധിവര്‍ഷം
ഒരു വര്‍ഷത്തില്‍ ഫെബ്രുവരി മാസത്തിന് 29 ദിവസം ഉണ്ടെങ്കില്‍ ആ വര്‍ഷത്തെ അധിവര്‍ഷം എന്നു പറയുന്നു. ഒരു വര്‍ഷം 365.2425 ദിവസമാണ് (365 ദിവസം, 5 മണിക്കൂര്‍, 49 മിനുട്ട് 12 സെക്കന്റ്). പക്ഷേ ഒരു സാധാരണ വര്‍ഷത്തില്‍ 365 ദിവസം മാത്രമാണുള്ളത്. അതുകൊണ്ട് നാലു വര്‍ഷത്തില്‍ ഒരിക്കല്‍ ഫെബ്രുവരി മാസത്തില്‍ ഒരു ദിവസം അധികം ചേര്‍ക്കുന്നു. അങ്ങനെ ഉള്ള വര്‍ഷങ്ങളെ ആണ് അധിവര്‍ഷം എന്നു പറയുന്നത്. എന്നാല്‍ ഇങ്ങനെ നാലുവര്‍ഷം കൂടുമ്പോള്‍ ഒരു ദിവസം ചേര്‍ക്കുന്നതു കൊണ്ട് ഓരോ വര്‍ഷവും 5 മണിക്കൂര്‍ 49 മിനിറ്റ് 12 സെക്കന്റ് കൂട്ടുന്നതിനു പകരം ആറു മണിക്കൂര്‍ ആണ് കൂട്ടുന്നത്. ഈ വ്യത്യാസം പരിഹരിക്കുന്നതിനായി നൂറു കൊണ്ടു പൂര്‍ണമായി ഹരിക്കാവുന്ന വര്‍ഷമാണെങ്കില്‍ ഫെബ്രുവരി മാസത്തില്‍ 28 ദിവസം മാത്രമേ കാണുകയുള്ളു (1900, 2100). എന്നാല്‍ 400 കൊണ്ടു ഹരിക്കാവുന്ന വര്‍ഷമാണെങ്കില്‍ ഫെബ്രുവരി മാസത്തില്‍ 29 ദിവസം ഉണ്ടാവുകയും ചെയ്യും (2000, 2400).
ഗ്രീനിച്ച് സമയം
അന്താരാഷ്ട്ര പ്രചാരം സിദ്ധിച്ചു കഴിഞ്ഞിരിക്കുന്ന ഒരു സമയ സൂചികയാണ് ഗ്രീനിച്ച് മീന്‍ ടൈം അഥവാ ജി.എം.ടി. എന്നറിയപ്പെടുന്ന ഗ്രീനിച്ച് സമയം. ഇംഗ്ലണ്ടിലെ ഗ്രീനിച്ച് നക്ഷത്ര ബംഗ്ലാവിനെ (ഴൃലലിംശരവ ൃീ്യമഹ ീയലെൃ്മീേൃ്യ) ആസ്പദമാക്കി സമയം നിര്‍ണയിക്കുന്നതിനാല്‍ ഈ പേരില്‍ അറിയപ്പെടുന്നു. ഈ സ്ഥലത്തുകൂടിയാണ് പ്രഥമ രേഖാംശം കടന്നുപോകുന്നത്. ഈ രേഖ അതിനാല്‍ ഗ്രീനിച്ച് രേഖ എന്നും അറിയപ്പെടുന്നു. ഭൂമിയെ പശ്ചിമാര്‍ധഗോളമെന്നും പൂര്‍വാര്‍ധഗോളമെന്നും രണ്ടായി വേര്‍തിരിക്കുന്നതിനായി ഈ രേഖ അവലംബിച്ചു വരുന്നു.
ഗ്രീനിച്ചില്‍നിന്നും 15 ഡിഗ്രി വീതം കിഴക്കോട്ടുള്ള പ്രദേശത്ത് സമയം ഒരോരൊ മണിക്കൂര്‍ കഴിഞ്ഞിരിക്കും. പടിഞ്ഞാറോട്ട് ആണെങ്കില്‍ ഒരു മണിക്കൂര്‍ നേരത്തേയായിരിക്കും സമയം. ഈ സമ്പ്രദായമനുസരിച്ച് ഔദ്യോഗിക ഇന്ത്യന്‍ സമയം ജി.എം.ടി + 5:30 മണിക്കൂര്‍ എന്ന് ക്ലിപ്തപ്പെടുത്തിയിരിക്കുന്നു. അതായത്ത് ജി.എം.ടി. അര്‍ധരാത്രി 12 മണി ആകുമ്പോള്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5:30 ആയിരിക്കും.
വിഷുവങ്ങള്‍
പരിക്രമണവേളയില്‍ സൂര്യന്റെ ആപേക്ഷികസ്ഥാനം ഭൂമധ്യരേഖയ്ക്ക് നേര്‍ മുകളിലാകുന്നത് മാര്‍ച്ച് 21, സെപ്തംബര്‍ 23 എന്നീ ദിനങ്ങളിലാണ്. അതുകൊണ്ടുതന്നെ ഈ ദിനങ്ങളില്‍ രണ്ട് അര്‍ധഗോളങ്ങളിലും പകലുകളുടെ ദൈര്‍ഘ്യം തുല്യമായിരിക്കും. ഈ ദിനങ്ങളെ സമരാത്രദിനങ്ങള്‍ അഥവാ വിഷുവങ്ങള്‍ എന്നു വിളിക്കുന്നു.
അന്താരാഷ്ട്ര ദിനാങ്കരേഖ
നേര്‍രേഖയല്ല
അന്താരാഷ്ട്രദിനാങ്കരേഖയുടെ ഇരുവശത്തും 24 മണിക്കൂറിന്റെ സമയവ്യത്യാസം രേഖപ്പെടുത്തുന്നു. അതിനാല്‍ അന്താരാഷ്ട്രദിനാങ്കരേഖ കരയിലൂടെ കടന്നുപോയാല്‍ ഒരു സ്ഥലത്തുതന്നെ 24 മണിക്കൂറിന്റെ സമയവ്യത്യാസം ഉണ്ടാകുന്നു. ഇത് ആ സ്ഥലത്ത് സൃഷ്ടിക്കാന്‍ ഇടയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി അന്താരാഷ്ട്ര ദിനാങ്കരേഖ പൂര്‍ണമായും കരഭാഗം ഒഴിവാക്കി കടലിലൂടെ വരച്ചിരിക്കുന്നു.
പസഫിക് സമുദ്രത്തില്‍ ബെറിങ് കടലിടുക്കിലൂടെ തെക്കോട്ട് ചില ദ്വീപുകളെ ഒഴിവാക്കുന്നതിനായാണ് അന്താരാഷ്ട്ര ദിനാങ്കരേഖ നേര്‍രേഖയായല്ലാതെ ചിത്രീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."