ഇദ്ലിബില് വീണ്ടും സംഘര്‍ഷം
ദമസ്കസ്: സിറിയിയിലെ ഇദ്ലിബില് വീണ്ടും സംഘര്‍ഷം രൂക്ഷമായി. റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് ഇദ്ലിബില്‍നിന്നു പലായനം തുടരുകയാണ്.
സൈന്യം ആളുകളെ നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കുന്നതായും ആരോപണമുണ്ട്. രണ്ടു മാസത്തിനിടെ അഞ്ചു ലക്ഷം പേര് പലായനം ചെയ്തതായാണ് യു.എന്‍ കണക്ക്. മേഖലയില്‍ സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്നു സിറിയന്‍ സൈന്യത്തിനു യു.എന്‍ മുന്നറിയിപ്പ് നല്കി.
പലായനം ചെയ്തതില്‍ 80 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നും യു.എന്‍ അറിയിച്ചു. ഇതിനിടെ, സിറിയന്‍ സൈന്യത്തിനെതിരേ തുര്‍ക്കിയും ആക്രമണം തുടങ്ങി.
കഴിഞ്ഞ ദിവസം സിറിയന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സിറിയന്‍ സൈ ന്യത്തിന്റെ 54 കേന്ദ്രങ്ങള്‍ക്കു നേരെ തങ്ങള്‍ ആക്രമണം നടത്തിയതായി തുര്‍ക്കി പ്രതിരോധ മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."