'മോദി എന്തിനാണ് മുസ്‌ലിം സഹോദരിമാരെ ഭയക്കുന്നത്, ഇത് ഞങ്ങളുടെ അതിജീവനത്തിന്റെ പോരാട്ടം'- ഉവൈസി
ന്യൂഡല്‍ഹി: മുസ്‌ലിങ്ങള്‍ സഹോദരങ്ങളാണെന്ന് പറയുന്ന പ്രധാനമന്ത്രി പിന്നെ എന്തിനാണ് സഹോദരിമാരെ ഭയപ്പെടുന്നതെന്ന് ഉവൈസി. കഴിഞ്ഞ ദിവസം പാര്‍ലമെന്റിലാണ് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി കേന്ദ്രത്തിനും പ്രധാനമന്ത്രിക്കുമെതിരെ ആഞ്ഞടിച്ചത്.
സഹോദരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മോദി പിന്നെ എന്തിനാണ് മുസ്‌ലിം സ്ത്രീകളെ ഭയപ്പെടുന്നതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിക്കുകയാണ്- ഉവൈസി പറ#്ഞു.
ദേശീയ ജനസംഖ്യ പട്ടികയും പൗരത്വ പട്ടികയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് പറഞ്ഞ ഉവൈസി അതങ്ങനെയല്ലെന്ന് തെളിയിക്കാന്‍ പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു.
'നിങ്ങള്‍ എന്‍.പി.ആര്‍ കൊണ്ടുവന്നാല്‍ അതിന് പിറകെ എന്‍.ആര്‍.സിയും ഉണ്ടാകും. പൗരത്വം തട്ടിപ്പറിക്കാനല്ല പൗരത്വഭേദഗതി എന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് പൗരത്വം നല്‍കില്ല. സി.എ.എ പൗരത്വം നല്‍കുകയും തട്ടിപ്പറിക്കുകയും ചെയ്യും. അസമിലെ അഞ്ച് ലക്ഷംപേര്‍ കണക്കില്‍പ്പെടില്ലേ? പക്ഷേ നിങ്ങള്‍ക്ക് ബംഗാളി ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കണം. എന്‍.ആര്‍.സിയും എന്‍.പി.ആറും ഒരേകാര്യം തന്നെയാണ്', അദ്ദേഹം പറഞ്ഞു.
'ഇത് ഞങ്ങളുടെ അതിജീവനത്തിനുള്ള പോരാട്ടമാണ്. തോറ്റുപോയാല്‍ നമ്മള്‍ ഇല്ലാതാകും. അതുകൊണ്ടാണ് ഞങ്ങള്‍ ഉറപ്പിച്ച് പറയുന്നത് ഞങ്ങളോടൊപ്പം നില്‍ക്കൂ എന്ന്', ഉവൈസി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."