'വണ്ടര്‍ഫുള്‍ വണ്ടൂരി'ല്‍ തിരിമറിയെന്ന് ആരോപണം
വണ്ടൂര്‍: 'വണ്ടര്‍ഫുള്‍ വണ്ടൂര്‍' പദ്ധതിയുടെ പേരില്‍ പിരിച്ചെടുത്ത പണം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാതെ തിരിമറി നടത്തിയെന്ന് ആരോപണം. ആരോപണത്തെ തുടര്‍ന്നു ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
സമ്പൂര്‍ണ മാലിന്യനിര്‍മാര്‍ജനത്തിനായി കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ വണ്ടര്‍ഫുള്‍ വണ്ടൂര്‍ പദ്ധതി പ്രകാരം വാര്‍ഡ് അംഗങ്ങളും എ.ഡി.എസ് അധ്യക്ഷമാരും ചേര്‍ന്ന് ഉണ്ടാക്കേണ്ട ജോയിന്റ് ബാങ്ക് അക്കൗണ്ട് പല വാര്‍ഡുകളിലും ഇതുവരെ ഉണ്ടാക്കിയിട്ടില്ലെന്നും ഉണ്ടാക്കിയ വാര്‍ഡുകളില്‍ തന്നെ അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കാതെ തിരിമറി നടത്തുകയാണുണ്ടായതെന്നും ആരോപിച്ചായിരുന്നു സമരം.
തുടര്‍ന്ന് വണ്ടൂര്‍ എസ്.ഐ ഇ.വി സുരേഷ് കുമാര്‍, എ.എസ്.ഐ.പി സത്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസെത്തുകയും സമരക്കാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം ഉറപ്പുനല്‍കിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. വിവരങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍ സമരം തുടരുമെന്നു ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ടി. പ്രവീണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."