HOME
DETAILS

ലൗ ജിഹാദില്‍ തട്ടിവീണ് സഭയും സംഘ്പരിവാറും

  
backup
February 05 2020 | 20:02 PM

love-jihad-06-02-2020

 


കേരളത്തിലെ മുസ്‌ലിം ചെറുപ്പക്കാര്‍ പ്രണയം നടിച്ച് ഹൈന്ദവരായ പെണ്‍കുട്ടികളെ വലയിലാക്കുകയും ഇസ്‌ലാം മതത്തില്‍ ചേര്‍ക്കുകയും ചെയ്യുന്നു എന്ന നുണബോംബ് ആദ്യമായി പൊട്ടിച്ചത് സംഘ്പരിവാരത്തിനുവേണ്ടി അവരുടെ സഹയാത്രികനായ മാധ്യമ പ്രവര്‍ത്തകനായിരുന്നു. കൃത്യമായ തിരക്കഥയനുസരിച്ചാണ് പ്രസ്തുത ലേഖകന്‍ അന്ന് ലൗ ജിഹാദ് വാര്‍ത്തയാക്കിയതെന്നതിന് തെളിവായിരുന്നു തുടര്‍ന്നുള്ള ദിവസങ്ങളിലെ സംഘ്പരിവാര്‍ കേന്ദ്രങ്ങളുടേയും അവരുടെ ആശ്രിതവത്സരായ കേന്ദ്രങ്ങളുടേയും പ്രതികരണങ്ങളും പ്രസ്താവനകളും. സംഘ്പരിവാര്‍ വിലക്കെടുത്ത മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച അപസര്‍പ്പക കഥകള്‍ കേട്ട് ഹിന്ദുക്കളായ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ തന്റെ മുസ്‌ലിമായ അയല്‍വാസിയെ പോലും സംശയത്തോടും ഭയത്തോടും കൂടി കാണുന്ന സാഹചര്യമുണ്ടായി അന്ന്. രോഗവും ദാരിദ്ര്യവും പിടിമുറുക്കിയ ഒരു ഹൈന്ദവ കുടുംബത്തിന് ഇസ്‌ലാം മത വിശ്വാസിയായ അയല്‍വാസി നല്‍കിയിരുന്ന സഹായങ്ങള്‍ ഇനി ഞങ്ങള്‍ക്കുവേണ്ടെന്നു വെറുപ്പോടെ കുടുംബനാഥന്‍ പറഞ്ഞ സാഹചര്യത്തെക്കുറിച്ച് കണ്ണുനിറച്ചുകൊണ്ട് എന്റെ അടുത്ത സുഹൃത്ത് വിവരിച്ചത് സാന്ദര്‍ഭികമായി ഓര്‍ത്തുപോകുകയാണ്.
ഒരു പെണ്‍കുട്ടി പ്രണയത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഏറെ തയാറെടുപ്പുകളോടെ നടത്തിയ കള്ളപ്രചരണമായിരുന്നു ലൗ ജിഹാദ് എന്ന നുണബോംബ്. ഈ പ്രചാരണത്തിലൂടെ മുസ്‌ലിം വിരുദ്ധത പരത്തല്‍ മാത്രമാണ് സംഘ്പരിവാര്‍ ലക്ഷ്യമിട്ടിരുന്നത്. നേരത്തെ സുപ്രിംകോടതിയുടെ പ്രത്യേക നിര്‍ദേശപ്രകാരം കേരളത്തിലെ 89 മിശ്രവിവാഹങ്ങളില്‍ ലൗ ജിഹാദ് ഉണ്ടോ എന്ന് എന്‍.ഐ.എ അന്വേഷിച്ചിരുന്നു. 89ല്‍ തിരഞ്ഞെടുത്ത 11 കേസുകളില്‍ പ്രത്യേക അന്വേഷണം നടത്തിയ എന്‍.ഐ.എ ലൗ ജിഹാദ് ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും കോഴിക്കോട് നടന്നെന്ന് പറയുന്ന പീഡനത്തെ മുന്‍നിര്‍ത്തി ചില പത്ര മാധ്യമങ്ങളും സംഘ്പരിവാറും ലൗ ജിഹാദിന്റെ പേരില്‍ കടുത്ത മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുകയാണ് ചെയ്തത്.


ക്രിസ്ത്യന്‍ വിഭാഗത്തെ പ്രത്യേകമായി ലക്ഷ്യംവെച്ച് ലൗ ജിഹാദ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ആരോപിച്ച് ഇവിടെ നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദം തകര്‍ക്കാനും ശ്രമം നടന്നു. ഈ ശ്രമങ്ങളുടെ തുടര്‍ച്ചയായി വേണം സിറോ മലബാര്‍ സഭയുടെ പുതിയ ഇടയലേഖനത്തേയും കാണാന്‍. മുഴുവന്‍ മുസ്‌ലിംകളെയും സംശയത്തോടെയും ഭയത്തോടെയും സമീപിക്കാന്‍ ഇതര മതസ്ഥരോടുള്ള പരോക്ഷ ആഹ്വാനമാണ് സഭയുടെ ഇടയലേഖനം. മുസ്‌ലിംകള്‍ നല്ല നിലയില്‍ പെരുമാറുന്നതും സൗഹൃദം സൃഷ്ടിക്കുന്നതുമെല്ലാം ഗൂഢമായ ലക്ഷ്യത്തോടെയാണ് എന്നതാണ് ഇടയലേഖനത്തിലെ പ്രധാന കണ്ടെത്തല്‍.


ലൗ ജിഹാദുമായി ബന്ധപ്പെട്ട് ധാരാളം വ്യാജ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പക്ഷെ മുസ്‌ലിംകളുടെ സാധാരണ ജീവിത വിനിമയങ്ങളെ ലൗ ജിഹാദിന്റെ പരിധിയില്‍ ഭംഗിയായി കൊണ്ടുവന്ന ആദ്യത്തെ ഇടയലേഖനമാവാം ഇത്. ഇതിലൂടെ ഒരോ മുസ്‌ലിമിനെയും ഭയപ്പെടണം എന്ന് പറയാതെ പറയുകയാണ് ഇടയലേഖനം ചെയ്തത്.
ഇസ്‌ലാമിലേക്ക് നടക്കുന്ന മുഴുവന്‍ മതപരിവര്‍ത്തനങ്ങളും ലൗ ജിഹാദ് പോലുള്ള ഗൂഢാലോചനയുടെ ഭാഗമായുള്ള ആസൂത്രിത ശ്രമങ്ങളിലൂടെയാണെന്നാണ് ലേഖനത്തിന്റെ മറ്റൊരു ആരോപണം. 2009 ലാണ് ഒരു ഹിന്ദുത്വ സംഘടനയുടെ ഓണ്‍ലൈന്‍ പേജില്‍ കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന വ്യാജവാര്‍ത്ത ആദ്യമായി വരുന്നത്. പെണ്‍കുട്ടികളെ മതം മാറ്റാനായി പ്രത്യേകം പരിശീലനം ലഭിച്ച യുവാക്കള്‍ വട്ടമിട്ട് പറക്കുന്നുണ്ടെന്നും ആയിരക്കണക്കിന് പെണ്‍കുട്ടികളെ മതം മാറ്റി പാകിസ്താനിലെ ചുവന്ന തെരുവില്‍ വില്‍ക്കുന്നുണ്ടെന്നുമൊക്കെയായിരുന്നു കഥകള്‍. റോമിയോ ജിഹാദ് എന്ന പര്യായ പദവും അവര്‍ നല്‍കി. എന്നാല്‍ അത്തരത്തിലുള്ള ആസൂത്രിത ശ്രമങ്ങളൊന്നും സംസ്ഥാനത്ത് നടക്കുന്നില്ലെന്നും അന്വേഷണം തുടരുകയാണെന്നും അന്നത്തെ ഡി.ജി.പി ജേക്കബ് പുന്നൂസ് കേരള ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. മുസ്‌ലിം യുവാക്കളുമായി പ്രണയ വിവാഹിതരായ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍.


എന്നാല്‍ പ്രണയ വിവാഹവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ ഒരു തെളിവുമില്ലാതെ തന്നെ ലൗ ജിഹാദുണ്ടെന്ന തരത്തിലുള്ള നിരീക്ഷണം ജസ്റ്റിസ് കെ.ടി ശങ്കരന്‍ നടത്തിയതോടെ കേരളത്തില്‍ ലൗ ജിഹാദ് വ്യാപകമാണെന്ന തരത്തിലുള്ള പത്രറിപ്പോര്‍ട്ടുകള്‍ സൃഷ്ടിക്കപെട്ടു. എന്നാല്‍ 2010ല്‍ സമാനമായ കേസില്‍ കര്‍ണാടക ഹൈക്കോടതി ലൗ ജിഹാദ് പ്രചാരണം ശരിയല്ലെന്ന് വിധിച്ചു. ലൗ ജിഹാദുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കിയ ഹിന്ദുത്വ വെബ്‌സൈറ്റിനെതിരായ പരാതി അന്വേഷിച്ച കേരള പൊലിസ് രണ്ട് വര്‍ഷത്തെ അന്വേഷണത്തിന് ശേഷം 2012ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലൗ ജിഹാദ് ഒരടിസ്ഥാനവുമില്ലാത്ത പ്രചാരണമാണെന്നായിരുന്നു പൊലിസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അംഗീകരിച്ച ഹൈക്കോടതി കേസുകള്‍ തീര്‍പ്പാക്കുകയും ചെയ്തു. അങ്ങനെ മൂന്ന് വര്‍ഷത്തോളം നീണ്ടു നിന്ന മുസ്‌ലിം വിരുദ്ധ പ്രചാരണം അവസാനിപ്പിക്കാന്‍ മാധ്യമങ്ങളും സംഘ്പരിവാര്‍ ശക്തികളും നിര്‍ബന്ധിതരായി. സമാനമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘ്പരിവാര്‍ നടത്തിയിരുന്നു. അതിന്റെ വസ്തുതകള്‍ 2014 ല്‍ കോബ്ര പോസ്റ്റിന്റെ സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് ലോകമറിഞ്ഞത്. ഹാദിയ കേസിലൂടെയാണ് ലൗ ജിഹാദ് പ്രചാരണം കേരളത്തില്‍ വീണ്ടും ശക്തിപ്രാപിച്ചത്. താന്‍ സ്വന്തം ഇഷ്ട പ്രകാരമാണ് ഇസ്‌ലാം സ്വീകരിച്ചതെന്ന് ഹാദിയ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും അവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് അവസരം ഒരുക്കുന്ന വിധിയാണ് കേരള ഹൈക്കോടതി പുറപ്പെടുവിപ്പിച്ചത്. സുപ്രിംകോടതി, കേസില്‍ എന്‍.ഐ.എ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.


സംസ്ഥാനത്ത് ഇപ്പോള്‍ ഇസ്‌ലാം സ്വീകരിക്കുന്ന പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ അതെല്ലാം ലൗ ജിഹാദ് ആണെന്നും അവരെ ഐ.എസിലേക്ക് ചേര്‍ക്കുന്നുവെന്നുമാണ് പരാതി നല്‍കുന്നത്. അതോടെ പരാതിയുടെ മട്ട് മാറുന്നു. പെണ്‍കുട്ടികള്‍ തങ്ങള്‍ വായിച്ചും പഠിച്ചും ആശയപരമായി ഇസ്‌ലാമില്‍ ആകൃഷ്ടരായതാണെന്ന് കോടതിയിലും മാധ്യമങ്ങളോടും ആവര്‍ത്തിച്ചിട്ടും അവരുടെ വാക്ക് സ്വീകരിക്കാന്‍ ആരും തയാറാകുന്നില്ല. പെണ്‍കുട്ടികള്‍ എളുപ്പത്തില്‍ സ്വാധീനിക്കപ്പെടുന്നവരാണെന്നും അവര്‍ക്ക് തീരുമാനമെടുക്കാന്‍ ശേഷിയില്ലെന്നുമുള്ള വിധി തീര്‍പ്പുകളിലൂടെ അവരുടെ കര്‍തൃത്വത്തെ തന്നെ നിഷേധിക്കുന്ന തരത്തിലാണ് കോടതികള്‍ പോലും പെരുമാറിക്കാണുന്നത് എന്നത് ഖേദകരമെന്നല്ലാതെ എന്തുപറയാന്‍. മുസ്‌ലിമായ പെണ്‍കുട്ടികള്‍ ഹിന്ദുവായ കാമുകനൊപ്പവും ക്രൈസ്തവനായ കാമുകനൊപ്പവും ജീവിക്കാന്‍ തീരുമാനിച്ച് വീടുവിട്ടിറങ്ങിപ്പോയ എത്രയോ സംഭവങ്ങള്‍ എനിക്ക് നേരിട്ടറിയാം. മറിച്ചുള്ള സംഭവങ്ങള്‍ക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. അതൊന്നും തന്നെ എന്തെങ്കിലും ജിഹാദിന്റെ ഭാഗമായല്ല സംഭവിച്ചിട്ടുള്ളത്. ഭൗതികതയുടെ അഭിനിവേശം തലക്കുപിടിച്ച് പെറ്റ് പോറ്റിയ രക്ഷിതാക്കളെ മറന്ന യുവത്വത്തിന്റെ ദുരന്ത നിമിഷങ്ങളായിട്ടാണ് തോന്നിയിട്ടുള്ളത്.
എന്തായാലും സിറോ മലബാര്‍ സഭയുടെ ഇടയലേഖനത്തിനെതിരേ സഭാവിശ്വാസികള്‍ തന്നെ മുന്നിട്ടിറങ്ങിയത് ബഹുസ്വര സമൂഹത്തെ സ്‌നേഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് നല്‍കിയ ആശ്വാസം ചില്ലറയല്ല. വിഷയത്തില്‍ അടിയന്തര സിനഡ് വിളിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ രംഗത്തെത്തിയത് പ്രതീക്ഷക്ക് വക നല്‍കുന്നതുതന്നെയായിരുന്നു.


പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ രാജ്യ താല്‍പര്യം മുന്‍നിര്‍ത്തി കൃത്യമായ പ്രമേയം പാസാക്കണമെന്നാണ് വൈദികര്‍ ആവശ്യപ്പെടുന്നത്. ലൗ ജിഹാദ്, പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സഭ സ്വീകരിച്ച സമീപനത്തില്‍ തങ്ങള്‍ക്ക് കടുത്ത അതൃപ്തിയുണ്ടെന്നും വൈദികര്‍ വ്യക്തമാക്കിയിരുന്നു. ലൗ ജിഹാദ് വിഷയത്തില്‍ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ പറയേണ്ട കാര്യമായിരുന്നില്ല. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കൃത്യമായ നിലപാട് എടുക്കാതെ സഭ താരതമ്യേനെ പ്രാധാന്യമില്ലാത്ത ലൗ ജിഹാദിനെക്കുറിച്ചാണ് പറയുന്നതെന്നും വൈദികര്‍ കുറ്റപ്പെടുത്തിയിരിക്കുന്നു.
സഭാനേതൃത്വം നടത്തിയ അഴിമതികളും ഭൂമി മറിച്ചുവില്‍പ്പനയുമൊക്കെ സി.ബി.ഐ അന്വേഷണത്തോളമെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനേയും സംഘ്പരിവാരത്തേയും പ്രീണിപ്പിക്കേണ്ടത് നേതൃത്വത്തിന്റെ ആവശ്യമാണ് എന്നതാണ് അവരുടെ നെറികെട്ട നിലപാടിനാധാരം. അതിനുപക്ഷെ നല്ലവരായ വിശ്വാസി സമൂഹത്തെ ബലികഴിച്ചുകൊണ്ടുവേണോ എന്ന നിഷ്പക്ഷമതികളായ വൈദികര്‍ ചോദിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ലൗജിഹാദ് എന്ന സംഭവം തന്നെയില്ലെന്ന് തുറന്നുപറഞ്ഞിരിക്കുന്നത്.


കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സിറോ മലബാര്‍ സഭ വെള്ളമൊഴിക്കുന്നത് സംഘ്പരിവാറിനുവേണ്ടിയാണെന്നത് ആര്‍ക്കാണ് മനസ്സിലാകാത്തത്. ലോക്‌സഭയില്‍ ബെന്നി ബെഹനാന്‍ എം.പിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് വിശദീകരണം നല്‍കിയത്. കേന്ദ്ര അന്വേഷണ ഏജന്‍സികളൊന്നും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും നിയമത്തില്‍ ലൗ ജിഹാദിന് വ്യാഖ്യാനങ്ങളില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി വിശദീകരിച്ചതോടെ ലൗ ജിഹാദിന്റെ പേരില്‍ മുറവിളി കൂട്ടുന്ന സിറോ മലബാര്‍ സഭയും സംഘ്പരിവാര്‍ സംഘനകളും വെട്ടിലായിരിക്കുകയാണെന്ന് മാത്രം പറഞ്ഞാല്‍ പോര, അവരുടെ ആപ്പീസ് പൂട്ടി എന്നുവേണം പറയാന്‍.
അഴിമതിക്കേസില്‍ നിന്ന് തലയൂരാന്‍, കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരാതിരിക്കാന്‍ ക്രൈസ്തവ വിശ്വാസികളെയാകെ കരുവാക്കിയ സഭാ നേതൃത്വവും സംഘ്പരിവാരവും ഇനി എന്തുപറഞ്ഞ് കാലം കഴിക്കുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. ഫലത്തില്‍ സീറോ ആയത് സഭാനേതൃത്വം മാത്രമല്ല, സംഘ്പരിവാര്‍ കേരള കമ്പനി കൂടിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 months ago
No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago