കൊല്ലം ബൈപാസ് ഉദ്ഘാടനം ഇന്ന്; പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും
കൊല്ലം: കൊല്ലം ബൈപാസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിന് സമര്‍പ്പിക്കും. ആശ്രാമം മൈതാനത്ത് പ്രത്യേകം തയാറാക്കിയ വേദിയിലാണ് ഉദ്ഘാടന ചടങ്ങ്. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്, ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, വനം വകുപ്പ് മന്ത്രി കെ. രാജു, എം. പി. മാരായ എന്‍.കെ പ്രേമചന്ദ്രന്, കെ. സോമപ്രസാദ്, സുരേഷ് ഗോപി, വി. മുരളീധരന്, എം.എല്‍.എമാരായ എം. മുകേഷ്, ഒ. രാജഗോപാല്‍ എന്നിവര്‍ പങ്കെടുക്കും. പ്രധാനമന്ത്രി വൈകിട്ട് 4.55ന് വേദിയിലെത്തുന്നതോടെ ഔദ്യോഗിക പരിപാടിക്ക് തുടക്കമാകും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് സ്വാഗതം പറയും. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കും. 5.05ന് പ്രധാനമന്ത്രി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിക്കും. ശിലാഫലകം അനാച്ഛാദനവും ഉദ്ഘാടന പ്രസംഗവും തുടര്‍ന്ന് അദ്ദേഹം നിര്‍വഹിക്കും. ഉദ്ഘാടന ചടങ്ങിനെത്തുന്നവര്‍ വൈകിട്ട് നാലിന് മുന്‍പായി വേദിയിലേക്ക് പ്രവേശിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്ത്തികേയന് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."