നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെ വിവാദ പരാമര്‍ശങ്ങള്‍; സഭയില്‍ വാക്‌പോര്
തിരുവനന്തപുരം: നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ ജോണ്‍ ഫര്‍ണാണ്ടസും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഷാനിമോള്‍ ഉസ്മാനും നടത്തിയ പരാമര്‍ശങ്ങള്‍ നിയമസഭയില്‍ ബഹളത്തിന് വഴിയൊരുക്കി.
ചര്‍ച്ചയുടെ അവസാന ദിവസമായ ഇന്നലെ എല്‍.ഡി.എഫിലെ ജോണ്‍ ഫര്‍ണാണ്ടസാണ് ചര്‍ച്ചയ്ക്കു തുടക്കമിട്ടത്. പ്രതിപക്ഷ പ്രതിഷേധത്തെ കഴുതയുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ജോണിന്റെ പരാമര്‍ശം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. ബഹളം തുടങ്ങിയതോടെ സ്പീക്കര്‍ ഇടപെട്ട് പ്രതിപക്ഷത്തെ തണുപ്പിച്ചു. തുടര്‍ന്നു സംസാരിച്ച തിരുവഞ്ചൂര്‍, നോമിനേറ്റഡ് അംഗം തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായ തങ്ങളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന രീതിയില്‍ സംസാരിച്ചത് വീണ്ടും വാക്‌പോരുണ്ടാക്കി. ഇടപെട്ട് സംസാരിച്ച സ്പീക്കര്‍, അംഗങ്ങളെ രണ്ടുതരമായി കാണുന്ന രീതി ശരിയല്ലെന്നും സഭാനടപടികള്‍ക്കു നിരക്കാത്ത വാക്കുകളൊന്നും രേഖയില്‍ ഉണ്ടാകില്ലെന്നും വ്യക്തമാക്കി. പിന്നീട് അഭിമന്യുവിനായി പിരിച്ച പണത്തിന്റെ കണക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന ഷാനിമോളുടെ പരാമര്‍ശവും ബഹളത്തിനിടയാക്കി. സ്വന്തം പാര്‍ട്ടിയുടെ അനുഭവമായിരിക്കുമെന്ന് എല്‍.ഡി.എഫിലെ എസ്. ശര്‍മ തിരിച്ചടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."