പിണറായിയിലെ അക്രമം: ദേശീയ വനിതാകമ്മിഷനു മുന്നില്‍ പരാതി പ്രവാഹം
തലശ്ശേരി: മുഖ്യമന്ത്രിയുടെ നാട്ടില്‍ അക്രമവിവരം അന്വേഷിക്കാനെത്തിയ ദേശീയ വനിതാകമ്മിഷന്‍ അധ്യക്ഷ ലളിതാകുമാര മംഗലത്തിനു മുന്നില്‍ പരാതിപ്രവാഹം. പിണറായിയില്‍ സി.പി.എം അക്രമത്തിന് ഇരയായ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകളാണ് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ സന്ദര്‍ശിച്ചത്. കമ്മിഷനംഗം സുഷമ സാം, കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമുണ്ടായിരുന്നു. സി.പി.എം അക്രമത്തില്‍ കൊല്ലപ്പെട്ട ചാവശ്ശേരി സ്വദേശി ചോടോന്‍ ഉത്തമന്റെ കുടുംബം താമസിക്കുന്ന നാരായണിയുടെ വീട്ടിലായിരുന്നു ആദ്യ സന്ദര്‍ശനം. തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകന്‍ സുരേന്ദ്രന്റെ വീടും പുത്തന്‍കണ്ടത്തെ വിനോദന്‍, ഗംഗാധരന്‍ എന്നിവരുടെ വീടുകളും സന്ദര്‍ശിച്ചു. ഗംഗാധരന്റെ വീട്ടില്‍ സിറ്റിങ് നടത്തി അക്രമം നടന്ന വീട്ടുകാരുടെ പരാതി സ്വീകരിച്ചു. 20ഓളം പരാതികള്‍ കമ്മിഷനു മുന്നിലെത്തി. പരാതികള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ ഉടനടി കൈക്കൊള്ളുമെന്ന് ലളിത കുമര മംഗലം ഉറപ്പുനല്‍കി. ഉച്ചയോടെ തലശ്ശേരി സംഗമം ഓഡിറ്റോറിയത്തില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയ കമ്മീഷനു മുമ്പാകെ സി.പി.എം പ്രവര്‍ത്തകരും പരാതി നല്‍കി. ബി.ജെ.പി -ആര്‍.എസ്.എസ് അക്രമത്തില്‍ കൊല്ലപ്പെട്ട പിണറായി, എരുവട്ടി മേഖലയിലെ മൂന്ന് വിധവകളും ബോംബേറിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ട വെണ്ടുട്ടായിയിലെ സരോജിനിയുടെ മകള്‍ ഷൈജ, പുത്തന്‍കണ്ടത്ത് ബി.ജെ.പി പ്രവര്‍ത്തകരുടെ അക്രമത്തിന് ഇരയായ രഞ്ജിനി, ആര്‍.എസ്.എസ് അക്രമത്തില്‍ പരുക്കേറ്റ പിണറായിയിലെ സായൂജ്, സി.പി.എം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി അക്രമിച്ച ഐ.എന്‍.ടി.യു.സി നേതാവ് കുട്ടിമാക്കൂലിലെ എന്‍ രാജന്‍ എന്നിവരും വനിതാ കമ്മിഷനു മുന്‍പാകെ പരാതിയുമായെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."