സി.എ.എ മുസ്‌ലിം വിരുദ്ധമല്ലെന്ന് രജനീകാന്ത്
ചെന്നൈ: പൗരത്വ നിയമ ഭേദഗതി മുസ്‌ലിംകള്‍ക്കെതിരെയല്ലെന്നും അവര്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി ആദ്യമായി ശബ്ദമുയര്‍ത്തുക താനായിരിക്കുമെന്നും നടന്‍ രജനീകാന്ത്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വിഭജനത്തിനു ശേഷവും ഇന്ത്യയില്‍ കഴിയാന്‍ തീരുമാനിച്ച മുസ്‌ലിംകളെ എങ്ങനെ രാജ്യത്തുനിന്നു പുറത്താക്കാനാണ്- അദ്ദേഹം ചോദിച്ചു.
സി.എ.എ മൂലം ഇന്ത്യക്കാര്‍ക്ക് ഒരു പ്രശ്‌നവുമുണ്ടാവില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതാണ്. സ്വന്തം താല്‍പര്യങ്ങള്‍ക്കായി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളെ സി.എ.എക്കെതിരേ ഇളക്കിവിടുകയാണ്-രജനീകാന്ത് കൂട്ടിച്ചേര്‍ത്തു.
അതേസമയം മറ്റൊരു തമിഴ് സൂപ്പര്‍താരമായ കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള നടന്മാര്‍ സി.എ.എക്കെതിരേ രംഗത്തുവന്നിരുന്നു. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടെന്നത് രാജ്യത്തിന്റെ ഘടന തകര്‍ക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സി.എ.എയെ ശക്തമായി വിമര്‍ശിച്ച യുവനടന്‍ സിദ്ധാര്‍ഥ് വിവാദ നിയമത്തിനെതിരേ ശബ്ദിക്കാത്ത മുഖ്യമന്ത്രി പളനിസ്വാമിയുടെ നിലപാടിനെ ചോദ്യംചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."