പുലിപ്പേടിയില്‍ വിറങ്ങലിച്ച് മങ്കട പരിസരം
മങ്കട: പുലിപ്പേടിയില്‍ ഭയന്നുവിറച്ചു മങ്കട പരിസരം. മങ്കട പാലക്കത്തടത്ത് റോഡിലൂടെ സമീപ പറമ്പിലേക്കു ചാടിയതായി പച്ചക്കറി വ്യാപാരി നാട്ടുകാരോട് പറഞ്ഞതോടെയാണ് നാടു മുഴുവന്‍ പുലിപ്പേടിയില്‍ വിറങ്ങലിക്കാന്‍ തുടങ്ങിയത്. മഞ്ചേരിയില്‍ നിന്നു പെരിന്തല്‍മണ്ണയിലേക്കു പച്ചക്കറിയുമായി പതിവായി പോകുന്ന വ്യാപാരിയില്‍ നിന്നാണു കഴിഞ്ഞദിവസം നാട്ടുകാര്‍ വിവരം കേട്ടത്. പുലര്‍ച്ചെ നാലോടെ പാലക്കത്തടം ഭാഗത്ത് ചാടി പ്പോകുന്നതായി വാഹനത്തിനു മുന്‍ ഭാഗത്തു നിന്നാണു കണ്ടതെന്നു ഇയാള്‍ നാട്ടുകാരോട് വിശദീകരിച്ചു. രണ്ടു പുലികളെയാണു ഇയാല്‍ കണ്ടതെന്നു പറയുന്നു.
പുലി ഭീതി രൂക്ഷമായതിനെതുടര്‍ന്നു പ്രദേശത്ത് വനം വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്്. രണ്ടു പുലികളെ നേരില്‍ കണ്ട വിവരം അരിപ്രയില്‍ പള്ളിയിലെ മുഅദ്ദിനെ അറിയിച്ചിരുന്നു. പിറ്റേന്നു കൂടുതല്‍ വിശദീകരിച്ചു ഇയാള്‍ നാട്ടുകാരെ കാണാനെത്തി. ഇതോടെയാണു മങ്കട പരിസര പ്രദേശമായ പാലക്കത്തടം, അരിപ്ര മേഖലകളില്‍ പുലിപ്പേടി രൂക്ഷമായത്. ഏതാനും ദിവസങ്ങളായി മങ്കട ചേരിയം മല -പന്തല്ലൂര്‍ മലകളോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമപ്രദേശങ്ങളില്‍ പുലിയെ കണ്ടതായും കാല്‍പാടുകള്‍ പതിഞ്ഞതായും അഭ്യൂഹമുയര്‍ന്നിരുന്നു.
പുലി ഭീതിയില്‍ നിന്നു മാസങ്ങള്‍ക്കു മുമ്പാണു നാടു കരകയറിയത്. അതിനു ശേഷം കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വിവിധ പ്രദേശങ്ങളിലായി പുലിപ്പാടുകള്‍ കണ്ട വാര്‍ത്ത വ്യാപകമായി പ്രചരിച്ചുവരികയാണ്. നേരത്തെ വന പാലകര്‍ നാട്ടുകാരുടെ സഹായത്തോടെയാണ് മുള്ള്യാക്കുര്‍ശിയില്‍ ഒരു പുലിയെ കെണിയിലാക്കിയത്. പിടി കൂടിയ പുലിയുടെ ഇണയോ കുഞ്ഞുങ്ങളോ പരിസര കാടുകളിലുണ്ടാകുമെന്ന സൂചന അന്നേയുണ്ടായിരുന്നു. ഇതിനിടെ പുലികളുടെ ചിത്രങ്ങളും പുലിയുടെ കാല്‍പാടുകളും ചിത്രങ്ങളും നവ മാധ്യമങ്ങളില്‍ പ്രചാരത്തിലായി. പുലിയെ കണ്ട വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വനം വകുപ്പിന്റെ പരിശോധന ആരംഭിച്ചിട്ടുണ്ട്. പുലികളെ കെണി യയൊരുക്കി പിടികൂടണമെന്ന ആവശ്യ പ്രദേശവാസികളില്‍ ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."