പാലാരിവട്ടം പാലം: നിയമസഭാ സമ്മേളനം കഴിഞ്ഞയുടനെ ഇബ്‌റാഹിം കുഞ്ഞിനെ ചോദ്യംചെയ്യും
തിരുവനന്തപുരം: പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ പൊതുമരാമത്ത് മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യും. നിയമസഭാ സമ്മേളനത്തിനുശേഷമായിരിക്കും ചോദ്യം ചെയ്യലുള്‍പ്പടെയുള്ള നടപടികളിലേക്ക് വിജിലന്‍സ് കടക്കുക. ഇബ്രാംഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കിയിരുന്നു.
സി.ആര്‍.പി.സി 41 എ പ്രകാരം നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയായിരിക്കും ചോദ്യം ചെയ്യുക. നിലവില്‍ എം.എല്‍.എ ആയതിനാല്‍ സ്പീക്കറുടെ അനുമതിയും ചോദ്യം ചെയ്യുന്നതിന് ആവശ്യമാണ്. ഇതിനുള്ള നടപടികളും വിജിലന്‍സ് ആരംഭിച്ചു കഴിഞ്ഞു. ഇതോടൊപ്പം വിശദമായ ചോദ്യവലിയും അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറാക്കും.
അതേസമയം അറസ്റ്റ് വേണോ പ്രതി ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമോ എന്ന കാര്യത്തില്‍ സര്‍ക്കാറിനോട് അഭിപ്രായം തേടും. എ.ജിയുടെ നിയമോപദേശം തേടിയ ശേഷമാണ് ഗവര്‍ണര്‍ മുന്‍മന്ത്രിക്കെതിരെ അന്വേഷണത്തിന് അനുമതി നല്‍കിയത്.
പാലാരിവട്ടം അഴിമതിയില്‍ കരാറുകാരന് മുന്‍കൂര്‍ പണം അനുവദിച്ചതില്‍ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ക്രമക്കേട് നടന്നത് ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജും വെളിപ്പെടുത്തിയിരുന്നു.
കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ അനുമതി നല്‍കിയത് അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞാണെന്നും കരാര്‍ വ്യവസ്ഥയില്‍ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുന്‍കൂറായി പണം നല്‍കാനും ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്നും ടി.ഒ.സൂരജ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."