ആലിപ്പറമ്പിലെ ഓട്ടോറിക്ഷാ പാര്‍ക്കിനുള്ള ഹൈക്കോടതി സ്റ്റേ നീക്കി
പെരിന്തല്‍മണ്ണ: ആലിപ്പറമ്പു പഞ്ചായത്തിന് അനുവദിച്ച കൊടക്കാപറമ്പു പള്ളിക്കുന്നിലെ ഓട്ടോറിക്ഷാ പാര്‍ക്കിനുള്ള സ്റ്റേ നീക്കി. സ്വകാര്യവ്യക്തിയുടെ ഹര്ജിയിന്മേലാണു ഹൈക്കോടതി ഓട്ടോപാര്ക്കിന് അനുമതി നിഷേധിച്ചത്. തിരക്കേറിയ ജങ്ഷനില്‍ സ്ഥിരം ഓട്ടോപാര്‍ക്കിംഗ് ഏരിയ നിശ്ചയിച്ച് കൊടുക്കുന്നതില്‍ നിയമതടസമില്ലെന്നും കോടതി വ്യക്തമാക്കി. കാമ്പ്രം, ആലിപ്പറമ്പ്, ഭാഗങ്ങളിലേക്കു നിത്യേന മുപ്പതില്പരം ഷെഡ്യൂളുകളിലായി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടണ്ട്.
ഈ ജങ്ഷനില്‍ നിന്നും യാത്രക്കാര്‍ക്കു സര്‍ക്കാര്‍ ഓഫിസുകളിലേക്കും മറ്റിടങ്ങളിലേക്കുമുള്ള സര്‍വീസ് നടത്തുന്ന ഓട്ടോപാര്ക്കിനാണ് സ്റ്റേ വന്നത്.
സ്ഥിരം ഓട്ടോപാര്‍ക്ക് എത്രയും വേഗം യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ടു പൗരസമിതി പൊലീസ് വകുപ്പ്, ആര്.ഡി.ഒ, ജില്ലാ കളക്ടര്‍ എന്നിവരോട് ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.വാസുദേവന്‍ അധ്യക്ഷനായി. കെ.രാധാകൃഷ്ണന്, പി.കെ ഷൗക്കത്തലി, അബ്ദുല്‍ സലാം, ടി.കെ ഗഫൂര്‍, ഹംസ.യു.കെ, മുഹമ്മദ്മുസ്തഫ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."