സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുകയാണ്. തെറ്റായ കാര്യങ്ങളാണ് അദ്ദേഹം പ്രചരിപ്പിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും പിണറായി കുറ്റപ്പെടുത്തി. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇത് അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതല്ല. യു.ഡി.എഫ് പാളയം വിട്ട് പുതിയ ഇടം തേടിയിരിക്കുകയണ് സെന്‍കുമാര്‍. പഴയ ഡി.ജി.പി ഇപ്പോള്‍ കളിക്കുന്നത് യു.ഡി.എഫിനു വേണ്ടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും പിണറായി വ്യക്തമാക്കി.
ടി.പി.ചന്ദ്രശേഖരന് വധം, ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം തുടങ്ങിയ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ സത്യസന്ധമായ അന്വേഷണം നടത്തിയതിലുള്ള പ്രതികാരമാണ് പൊലിസ് മേധാവി സ്ഥാനത്തു നിന്നു തന്നെ നീക്കിയതിനു പിന്നിലെന്ന് സെന്‍കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതിനിടെ, സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സെന്‍കുമാറിന്റെ വീടിനു സുരക്ഷ വര്‍ധിപ്പിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം പൊലിസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."