തൊഴിലുറപ്പ് തൊഴിലാളികള്‍ പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവച്ചു
തുറവൂര്‍: തൊഴിലുറപ്പ് തൊഴിലാളികള്‍ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവച്ചു.
വനിതാ മതിലില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ജോലി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ സെക്രട്ടറിയെ തടഞ്ഞത്.
പട്ടണക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ നിരവധിപേര്‍ പങ്കെടുത്തു.
തുടര്‍ന്ന് പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര് പ്രമോദിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് മാസ്റ്റര്‍ റോള്‍ നല്‍കാമെന്ന ഉറപ്പിന്മേല് പ്രതിഷേധ സമരം അവസാനിപ്പിച്ചു.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എം രാജേന്ദ്രബാബു, തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് പട്ടണക്കാട് മണ്ഡലം പ്രസിഡന്റ് മഹേഷ്, ജില്ലാ പഞ്ചായത്തംഗം സജിമോള്‍ ഫ്രാന്‍സിസ്, കെ.ബി റഫീക്ക്, സജീര്‍, മനു, പഞ്ചായത്ത് അംഗങ്ങളായ ആര്.ഡി രാധാകൃഷ്ണന്, ടി.എസ് ജാസ്മിന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."