HOME
DETAILS
MAL
യു.എ.പി.എ കേസ്: പ്രതിപക്ഷത്തെ അഭിനന്ദിച്ച് ജോയ് മാത്യു
backup
February 07 2020 | 01:02 AM
കോഴിക്കോട്: അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കെതിരായ യു.എ.പി.എ കേസ് സംസ്ഥാനത്തിനു കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു കത്തയച്ച സംഭവത്തില്‍ പ്രതിപക്ഷത്തിന് അഭിനന്ദനവുമായി നടന് ജോയ് മാത്യു.
പത്തൊന്‍പതും ഇരുപതും വയസുള്ള ഈ വിദ്യാര്‍ഥികള്‍ എന്തു രാജ്യദ്രോഹമാണ് ചെയ്തതെന്ന് ഉശിരോടെ നിയമസഭയില്‍ ചോദിച്ച് വിപ്ലവ മുഖ്യമന്ത്രിയുടെ മുട്ടിടിപ്പിച്ച കേരളത്തിലെ പ്രതിപക്ഷത്തിനു സല്യൂട്ട്. പ്രതിപക്ഷം ഉണര്‍ന്നിരിക്കുന്ന കാലത്തോളം ജനാധിപത്യത്തെ സ്വേച്ഛാധിപത്യമാക്കി മാറ്റാന്‍ ഒരു ഭരണാധികാരിക്കും കഴിയില്ല എന്ന് ഒറ്റദിവസം കൊണ്ടു തെളിഞ്ഞതായും ഫേസ്ബുക്കില്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."