HOME
DETAILS

പ്രവാസി വാട്ട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ തൃശൂരില്‍ 'പ്രവാസിക്കൊരു കൈത്താങ്ങ്' ഹൈടെക് ഡയറി ഫാം തയ്യാറാകുന്നു

  
backup
February 28 2017 | 17:02 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e0%b4%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95

മനാമ: ബഹ്‌റൈനിലെ വാട്ട്‌സ് ആപ്പ് കൂട്ടായ്മയിലൂടെ ഉടലെടുത്ത  'പ്രവാസിക്കൊരു കൈത്താങ്ങ്' ഹൈടെക് ഡയറി ഫാം  തൃശൂരിലെ കൈപ്പമംഗലത്ത് തയ്യാറാകുന്നു.
നാട്ടില്‍ നിന്നുള്ള ഒരു കൂട്ടം പ്രവാസികളുടെ ശ്രമഫലമായി തൃശൂര്‍ കൈപ്പമംഗലത്തെ ചളിങ്ങാട്  പ്രദേശത്താണു  ഹൈടെക് ഡയറി ഫാം ആരംഭിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ ഇവിടെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജൈവ പാലും  പാലുല്‍പ്പന്നങളും വിപണിയില്‍  എത്തിക്കുക  എന്നതാണ് ലക്ഷ്യം. ഇതിനായി 'കാപ് കോള്‍' എന്ന പേരില്‍ കമ്പനി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിനിധികളുള്‍പ്പെട്ട എക്‌സികുട്ടീവ്  കമ്മിറ്റിയാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. അഞ്ച് ഏക്കറിലാണ് ഫാം പ്രവര്‍ത്തിക്കുക.  അനുബന്ധ പദ്ധതികള്‍ 15 ഏക്കറിലേക്കും വ്യാപിപ്പിക്കും.           
അത്യുല്‍പ്പാദന ശേഷിയുള്ള 200 പശുക്കളെ വളര്‍ത്തുന്നതിന് അത്യാധുനിക ചൈനീസ് ഫാം സജ്ജീകരിക്കും. മാര്‍ച്ച് നാലിനു കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍  പദ്ധതിക്കു തറക്കല്ലിടുമെന്ന് അവര്‍ അറിയിച്ചു.
കൈപ്പമംഗലം ചളിങ്ങാട് ബിസിനസ് ഗ്രൂപ്പിന്റെ കീഴില്‍ അഞ്ചു കോടി രൂപ നിക്ഷേപത്തിലാണു പദ്ധതി ആരംഭിക്കുന്നത്. നിക്ഷേപകരില്‍ നിന്നു ഷെയര്‍ അടിസ്ഥാനത്തിലായിരിക്കും ഫണ്ട് കണ്ടെത്തുക. അന്‍പതിനായിരം വിലയുള്ള 1000 ഷെയറുകളായിരിക്കും ഉണ്ടാവുക. 15 കോടിയുടെ വന്‍ പദ്ധതിയാണു ഭാവിയില്‍ ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു. പ്രവാസം അവസാനിപ്പിച്ചവരേയും പദ്ധതിയുടെ ഭാഗമാക്കും.
ഷെയര്‍ തുക ഒരുമിച്ചു അടക്കാന്‍ കഴിയാത്തവര്‍ക്ക് 25,000 രൂപ രണ്ടു   തവണയായോ 12500 രൂപ നാലു തവണയായോ അടക്കാവുന്നതാണ്.
അന്‍പതിനായിരം രൂപയുടെ ഓരോ ഷെയറിനും തുല്യമായ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഷെയര്‍ എക്‌സികുട്ടീവ് കമ്മിറ്റിയുടെ അനുമതിയോടെ കൈമാറ്റം ചെയ്യാവുന്നതാണ്. ഭാര്യ, ഭര്‍ത്താവ്, മക്കള്‍, മാതാപിതാക്കള്‍ തുടങ്ങിയവരെ ഷെയര്‍ നോമിനിയാക്കാവുന്നതുമാണ്.
എല്ലാവര്‍ഷവും ലാഭത്തിന്റെ 60 ശതമാനം ഷെയര്‍ ഉടമകള്‍ക്കിടയില്‍ വിതരണം ചെയ്യും.  ബാക്കി 35 ശതമാനം ഷെയര്‍ വാല്യൂവില്‍ ചേര്‍ക്കും. ബാക്കി അഞ്ചു ശതമാനം ക്ഷേമ പ്രവര്‍ത്തങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും അവര്‍ പറഞ്ഞു. ഷെയര്‍  എടുക്കാന്‍  ആഗ്രഹിക്കുന്ന    ബഹ്‌റൈന്‍  പ്രവാസികള്‍ ക്ക് 00973 33440197, 33744272,  36560501  ഈ നമ്പറുകളില്‍ ബന്ധപ്പെടണം.
വാര്‍ത്താ സമ്മേളനത്തില്‍  കെ സെയ്ഫുദ്ദീന്‍, ഗഫൂര്‍ കൈപ്പമംഗലം, തേവലക്കര ബാദുഷ,  ഇബ്രാഹിം കുട്ടി, ടി എസ് നൌഷാദ്, വിപിന്‍ ആന്‍ഡ്രൂസ് മോസസ്, കെ ബി ഷാജഹാന്‍,  ബഷീര്‍ കാട്ടൂര്‍, എടക്കുന്നി സഞ്ജയ്,  മുകേഷ് മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  2 months ago