HOME
DETAILS

കലാകാരന്മാരും സാമൂഹ്യ പ്രവര്‍ത്തകരും ഭരണകൂട ഭീകരതയുടെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നു: കാനം രാജേന്ദ്രന്‍

  
backup
February 28 2017 | 17:02 PM

%e0%b4%95%e0%b4%b2%e0%b4%be%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%82-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%8d


ആലപ്പുഴ: കലാകാരന്മാരും സാമൂഹ്യ പ്രവര്‍ത്തകരും ഭരണകൂട ഭീകരതയുടെ തിക്തഫലങ്ങള്‍ അനുഭവിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ആലപ്പുഴയില്‍ പി എം തങ്കപ്പന്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പി എം തങ്കപ്പന്‍സ്മാരക പൊതുപ്രവര്‍ത്തക അവാര്‍ഡ് സാംസ്‌കാരിക നായകനും എഴുത്തച്ഛന്‍ പുരസ്‌ക്കാരം ജേതാവുമായ പ്രൊഫ. എം.കെ സാനുവിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാം എങ്ങനെ ജീവിക്കണം, ഏത് ഭക്ഷണം കഴിക്കണം എന്നതുപോലും ഭരണകൂടമാണ് തീരുമാനിക്കുന്നത്. ജനാധിപത്യം പോലും ഭരണകൂട ഭീകരതയ്ക്ക് മുന്നില്‍ കളങ്കപ്പെടുകയാണെന്നും പുരോഗമന പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ വര്‍ഗ്ഗീയ ശക്തികളില്‍ നിന്നും ഉണ്ടാകുന്നതായി കാനം പറഞ്ഞു.
മനുഷ്യനാണ് സാമൂഹ്യപുരോഗതിയുടെ കേന്ദ്രബിന്ദു. ചരിത്രം നിര്‍മിക്കുന്നതാകട്ടെ മനുഷ്യനും മനുഷ്യന്റെ പ്രസ്ഥാനങ്ങളുമാണ്. എന്നാല്‍ ഇന്ന് ചരിത്രത്തിലോ ചരിത്ര നിര്‍മിതിയിലോ ഒരു പങ്കുമില്ലാത്ത ആര്‍.എസ്.എസിനെ പോലുള്ള പ്രസ്ഥാനങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ ചരിത്രം നിര്‍മിക്കാനുള്ള ശ്രമം നടത്തുകയാണ്. കലാകാരന്മാരെ പോലും തങ്ങളുടെ വരുതിയിലാക്കാന്‍ ഇവര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്രകാരന്മാരേയും സാംസ്‌ക്കാരിക നായകന്മാരേയും അവഗണിച്ച് തങ്ങള്‍ക്ക് അനുകൂലമായി പറയുന്നവരെ ഉന്നത സ്ഥാനങ്ങളിലെത്തിക്കാനും ഇവര്‍ ശ്രമിക്കുകയാണ്. സാംസ്‌ക്കാരിക പ്രവര്‍ത്തനത്തില്‍ വ്യത്യസ്തമായ നിലപാടുകള്‍ ഉണ്ടെങ്കില്‍പ്പോലും അവ ര്‍ യോജിച്ച് നില്‍ക്കണമെന്നും വര്‍ത്തമാന കാലത്തില്‍ വരുന്ന മാറ്റങ്ങള്‍ എങ്ങോട്ടാണ് എന്നതിനെ തിരിച്ചറിയാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പ്രവര്‍ത്തനവും സാമൂഹ്യ പ്രവര്‍ത്തനവും വേറിട്ട് നില്‍ക്കുന്നതല്ല പരസ്പരം ബന്ധപ്പെട്ട് നില്‍ക്കുന്നതാണെന്ന് പി എം തങ്കപ്പന്‍ സ്മാരക പൊതുപ്രവര്‍ത്തക അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് പ്രൊഫ. എം കെ സാനു പറഞ്ഞു.
രാഷ്ട്രീയ പ്രവര്‍ത്തനത്തെ സാംസ്‌ക്കാരിക വല്‍ക്കരിക്കുക എന്നതാണ് എഴുത്തുകാര്‍ ശ്രമിക്കേണ്ടതെന്ന അദ്ദേഹം പറഞ്ഞു. ചൂഷണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന പ്രത്യയശാസ്ത്രം ഇടതുപക്ഷം മാത്രമാണ്. വിപ്ലവകരമായി ചിന്തിച്ച് ചൂഷണത്തില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരാശി രക്ഷപെടണമെങ്കില്‍ യുവരക്തം മുന്നോട്ട് വരിക തന്നെ വേണമെന്നും എം കെ സാനു പറഞ്ഞു.
പി എം തങ്കപ്പന്‍ സ്മാരക ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി.ജ്യോതിസ് അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി.പുരുഷോത്തന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
അഡ്വ. വി മോഹന്‍ദാസ്, കെ ഡി മോഹനന്‍, അഡ്വ. ജി കൃഷ്ണപ്രസാദ്, പി വി സത്യനേശന്‍, കല്ലേലി രാഘവന്‍പിള്ള, ഡി ഹര്‍ഷകുമാര്‍ എന്നിവര്‍ സംസാരിച്ചു. വി.എം ഹരിഹരന്‍ സ്വാഗതവും അഡ്വ. പി പി ഗീത നന്ദിയും പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago