പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ റോഡുകള്‍ക്ക് 6 കോടിയുടെ ഭരണാനുമതി
ഈരാറ്റുപേട്ട: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി ആറ് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.സി.ജോര്‍ജ് എം.എല്‍.എ.
അരുവിത്തുറ - പൂവത്തോട് റോഡ് നവീകരണത്തിന് 40 ലക്ഷം, പൂഞ്ഞാര്‍ - കൈപ്പള്ളി - ഏന്തയാര്‍ റോഡ് നവീകരണത്തിന് ഒരു കോടി, ഈരാറ്റുപേട്ട - ചേന്നാട് - മാളിക റോഡ് നവീകരണത്തിന് ഒരു കോടി, പൂഞ്ഞാര്‍ - വെട്ടിപ്പറമ്പ് - ആനിയിളപ്പ് റോഡ് നവീകരണത്തിന് 40 ലക്ഷം, പത്താഴപ്പടി - തേവരുപാറ - ഞണ്ടുകല്ല്റോഡ് നവീകരണത്തിന് 40 ലക്ഷം, കാവുംകടവ് - വളതൂക്ക് റോഡ് വീതികൂട്ടല്‍, നവീകരണം 40 ലക്ഷം, 26-ാം മൈല്‍ - ഇടക്കുന്നം റോഡ് നവീകരണത്തിന് 75 ലക്ഷം, ബാങ്ക്പടി - 10 ഏക്കര്‍ - പട്ടാളക്കുന്ന് - ചെന്നപ്ലാവ് റോഡ് നവീകരണം 60 ലക്ഷം, പാറത്തോട് - പിണ്ണാക്കനാട് റോഡ് നവീകരണം 45 ലക്ഷം, പുളിക്കല്ക്കട - വെള്ളനടി റോഡ് നവീകരണം 60 ലക്ഷം എന്നീ റോഡുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."