ദാഇറ സ്ഥാപനങ്ങള്‍ കൈയേറാന്‍ ശ്രമം; കേസ് ഫയല്‍ ചെയ്തു
പൊന്നാനി: ചരിത്രപ്രസിദ്ധമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിക്ക് കീഴിലെ ദാഇറ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കാന്തപുരം വിഭാഗത്തിലെ നേതാക്കന്മാരായ പൊന്മള അബ്ദുല്‍ഖാദര്‍ മുസ്ലിയാരും ഒ കെ അബ്ദുള്ളക്കുട്ടി മുസ്ല്യാരും തിരിമറി നടത്തിയതായി ആരോപണം. സ്ഥാപനങ്ങള്‍ കൈയേറാന്‍ ഇവര്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഇവര്‍ക്കെതിരേ പൊന്നാനി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു .
മുന്‍ കമ്മിറ്റി ഭാരവാഹികളായിരുന്നകാന്തപുരം വിഭാഗം നേതാക്കന്മാര് സ്ഥാപനങ്ങളില്‍ അതിക്രമിച്ച് കയറി സ്ഥാപനം കൈയേറാന്‍ ശ്രമിച്ചെന്നാണ് പരാതി. ദാഇറക്കു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളോ അതിന്റെ സ്വത്തുക്കളോ ഇവര്‍ക്കു നല്‍കിയിട്ടില്ലെന്നു ദാഇറ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കാന്തപുരം വിഭാഗത്തിലെ ചിലര്‍ സ്ഥാപനത്തില്‍ അതിക്രമിച്ചു കയറുകയും സ്ഥാപന സ്വത്തുക്കള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ പരാതി നല്‍കുമെന്നും ദാഇറ കമ്മിറ്റി ഭാരവാഹികളായ ഉമ്മര്‍ മുസ്ലിയാര്, മുഹമ്മദ് ബഷീര്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."