എം.എല്‍.എ ഉദ്ഘാടനം ചെയ്യാനിരിക്കെ കൗണ്‍സിലര്‍ റോഡ് ഉദ്ഘാടനം ചെയ്തത് പ്രതിഷേധത്തിനിടയാക്കി
പരപ്പനങ്ങാടി: കഴിഞ്ഞദിവസം കോണ്‍ക്രീറ്റ് ചെയ്ത പരപ്പനങ്ങാടി നഗരസഭയിലെ മുപ്പത്തിരണ്ടാം ഡിവിഷനിലെ കാട്പറമ്പ് റോഡ് ഈ വാര്‍ഡിലെ കൗണ്‍സിലറായ അഷറഫ് ഷിഫ തന്നെ ഉദ്ഘാടന പരിപാടിക്ക് ക്ഷണിച്ചില്ലെന്നാരോപിച്ച് മറ്റു ജനകീയ മുന്നണിയുടെ കൗണ്‍സിലര്‍മാരുടെയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയുടെയും സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തത്.
പിന്നീട് ഒരു മണിക്കൂര്‍ കഴിഞ്ഞതിന് ശേഷമാണ് നഗരസഭാ അധ്യക്ഷ ജമീലടീച്ചറുടെ സാനിധ്യത്തില്‍ സ്ഥലം എം.എല്‍.എ പി.കെ അബ്ദുറബ്ബ് റോഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് വിശീകരണ പൊതുയോഗവും നടത്തി. മുന്‍മന്ത്രിയും സ്ഥലം എം.എല്‍.എയുമായ പി.കെ അബ്ദുറബ്ബ് ഔദ്യോഗികമായി റോഡ് ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ച് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. ഇത് ഔദ്യോഗികമായി കൗണ്‍സിലറെ അറിയിച്ചതാണ് എന്നിട്ടും അദ്ദേഹം ഇത്തരത്തിലുള്ള പ്രവര്‍ത്തനം ചെയ്തത് ജനാധിപത്യ മര്യാദകള്‍ കാറ്റില്‍ പറത്തിയാണെന്നാണ് ആക്ഷേപം. വാര്‍ഡ് കൗണ്‍സിലറെ ചടങ്ങിന് ക്ഷണിച്ചിരുന്നതായി മുനിസിപ്പല് ചെയര്‍പേഴ്‌സന്‍ ജമീല ടീച്ചര്‍ പറഞ്ഞു.
പി.കെ അബ്ദുറബ്ബ് പ്രത്യേകം താല്‍പര്യമെടുത്തു അനുവദിച്ച പതിനേഴ് ലക്ഷം രൂപ ചെലവഴിച്ചാണ് 300 മീറ്ററോളം വരുന്ന ഈ കോണ്ക്രീറ്റ് റോഡ് നിര്‍മിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."