HOME
DETAILS

തെരുവുനായ ആക്രമണം: ഞെട്ടലൊഴിയാതെ പന്മന ഗ്രാമം

  
backup
February 28 2017 | 18:02 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8%e0%b4%be%e0%b4%af-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%9e%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f





ചവറ: തെരുവുനായ്ക്കളുടെ അക്രമത്തില്‍ നിന്ന് രക്ഷപ്പെടാനായി ഓടുന്നതിനിടെ വീണ് പരുക്കേറ്റ യുവതി മരിച്ച സംഭവത്തില്‍ ഭീതിയിലായിരിക്കുകയാണ് പന്മന നിവാസികള്‍. മനുഷ്യജീവന് ഭീഷണിയാകുന്ന നായകളുടെ ശല്യം കാരണം വീടിന് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. പന്മന, പൊന്മന, മാവേലി, ചീരാളത്ത് മുക്ക്, നെറ്റിയാട്, ഇടപ്പള്ളിക്കോട്ട, വെറ്റമുക്ക്, വടക്കുംതല എന്നിവടങ്ങളില്‍  ശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ ദുരിതത്തിലായിരിക്കുകയാണ്.
 പൊതുയിടങ്ങള്‍ മാലിന്യക്കൂമ്പാരമായതോടെയാണ്  നായ ശല്യം വര്‍ധിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. നായശല്യം കാരണം പ്രഭാതസവാരിക്കാരും, സ്ത്രീകളും കുട്ടികളും വളരെ ബുദ്ധിമുട്ടിയാണ് റോഡ് വഴി കടന്ന് പോകുന്നത്.  ദേശീയപാതയോരത്തും ഇടവഴികളിലും അറവുശാലകള്‍, ഹോട്ടലുകള്‍, ബാര്‍ബര്‍ ഷോപ്പ്, പച്ചക്കറി പഴവര്‍ഗ കടകള്‍ എന്നിവടങ്ങളില്‍ നിന്നുള്ള മാലിന്യം തള്ളുന്നത് നിത്യസംഭവമാണ്. ഇത് കാരണമാണ് സമീപത്ത് തെരുവുനായ ശല്യം വര്‍ധിക്കുന്നതെന്ന് പന്മന നിവാസികള്‍ പറയുന്നു. നിരവധി തവണ പഞ്ചായത്തില്‍ പരാതി കൊടുത്തിട്ടും ഫലമുണ്ടായില്ല.
സ്‌കൂള്‍ കുട്ടികളും സ്ത്രീകളുമാണ് നായയുടെ അക്രമണത്തിന് ഇരയാകുന്നത്.  
ഇത് മൂലം കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ പോലും രക്ഷിതാക്കള്‍ ഭയക്കുകയാണ്.  അക്രമകാരികളായ തെരുവുനായകളെ  പിടികൂടാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാവശ്യത്തിലാണ് നാട്ടുകാര്‍.
കഴിഞ്ഞ 18ന് ചവറയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഒന്നരവയസുകാരനെ തെരുവുനായ കടിച്ചു വീടിന് സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ചിരുന്നു. ചവറ പള്ളിയാടി ക്ഷേത്രത്തിന് സമീപം കൃഷ്ണവിലാസത്തില്‍ രഞ്ജിത്തിന്റെ മകന്‍ നന്ദു സുഖം പ്രാപിച്ചു വരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം

Kerala
  •  3 months ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു

Kerala
  •  3 months ago
No Image

ഇതൊരു ചീഞ്ഞ കേസായി പോയി; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം: പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'

Kerala
  •  3 months ago
No Image

മകളുമായി അടുപ്പം; 19 കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി പിതാവ്

Kerala
  •  3 months ago
No Image

സോളാര്‍ കേസ് അട്ടിമറിച്ച പണം കൊണ്ട് അജിത് കുമാര്‍ ഫ്‌ലാറ്റ് വാങ്ങി മറിച്ചുവിറ്റു; 33 ലക്ഷത്തിന് വാങ്ങിയ ഫ്‌ലാറ്റ് മറിച്ചുവിറ്റത് 65 ലക്ഷം രൂപയ്ക്ക്: വീണ്ടും ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

സ്വർണവില സർവകാല റെക്കോർഡിൽ; പൊന്ന് തൊട്ടാൽ പൊള്ളും

Economy
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടം: കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശ്രീക്കുട്ടി, അജ്മൽ മദ്യം കഴിപ്പിച്ചെന്നും മൊഴി

Kerala
  •  3 months ago
No Image

കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത് സിപിഎം

Kerala
  •  3 months ago
No Image

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 'നടക്കാത്ത' അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Kerala
  •  3 months ago