ജാഗ്രത തുടരും
സംസ്ഥാന ദുരന്ത പ്രഖ്യാപനം പിന്‍വലിച്ചെങ്കിലും ആരോഗ്യ വകുപ്പിന്റെ ജാഗ്രത തുടരും. ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലുള്ളവരെ 28 ദിവസവും നിരീക്ഷിക്കും. വീടുകളില്‍ കഴിയുന്നവരും ശ്രദ്ധിക്കണം. ഒരു തരത്തിലും ജീവാപായം ഉണ്ടാകരുത്. സംസ്ഥാന ദുരന്ത പ്രഖ്യാപനം മാറുന്നു എങ്കിലും കണ്ട്രോള് റൂം ഉള്‍പ്പെടെ ആരോഗ്യ വകുപ്പ് തുടര്‍ന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും.
എല്ലാവരും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിച്ചതിനും നിരീക്ഷണത്തില്‍ കഴിഞ്ഞതിനും സംതൃപ്തിയുണ്ട്. അഹോരാത്രം ജോലിചെയ്ത ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും മറ്റ് വകുപ്പുകള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നതായും മന്ത്രി അറിയിച്ചു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന് ഡയരക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍. എം.ഡി ഡോ. നവജ്യോത് ഖോസ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ ഡോ. എ. റംലാബീവി, ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. രാജു, അഡീഷനല്‍ ഡയരക്ടര്‍ ഡോ. വി. മീനാക്ഷി, സംസ്ഥാന സാംക്രമിക രോഗ പ്രതിരോധ സെല്‍ കോഓര്‍ഡിനേറ്റര്‍ ഡോ. പി.എസ് ഇന്ദു യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."