ചാരപ്രവര്‍ത്തനം: യു.എസ് മുന്‍ നാവികനെ പിടികൂടിയെന്ന് റഷ്യ
മോസ്കോ: ചാരപ്രവര്‍ത്തനത്തിന് യു.എസ് മുന്‍ നാവികനെ പിടികൂടിയെന്ന് റഷ്യ. മോസ്കോയിലെ ഹോട്ടല്‍ മുറിയില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ പോള്‍ വെലന് എന്നയാളെയാണ് പിടികൂടിയതെന്ന് റഷ്യ അറിയിച്ചു.
ഡിസംബര്‍ 28ന് ആണ് ഇദ്ദേഹത്തെ പിടിച്ചതെന്നും ബ്രിട്ടിഷ്, കാനഡ,ഐറഷ് പാസ്പോര്ട്ടുകള് കണ്ടെത്തിയെന്നും റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വിസ് പറഞ്ഞു.
കൃത്യമായ തെളിവുകളോടെയാണ് യു.എസ് മുന്‍ നാവികനെ പിടികൂടിയതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്റോവ് പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. യു.എസ് പിടികൂടിയ തങ്ങളുടെ പൗരന്മാരെ കൈമാറ്റം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായല്ല അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും ലവ്റോവ് പറഞ്ഞു.
എന്നാല്‍ വെലന് നിരപരാധിയാണെന്നും വിവാഹത്തില്‍ പങ്കെടുക്കാനാണ് റഷ്യയിലെത്തിയതെന്നും അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു.
ചാരപ്രവര്‍ത്തനത്തിന് കുറ്റക്കാരനെന്ന് തെളിയുകയാണെങ്കില്‍ വെലന് 20 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."