HOME
DETAILS
MAL
ഫെഡറര്‍ക്ക് ജയം; വാവ്‌റിങ്കയ്ക്ക് തോല്‍വി
backup
February 28 2017 | 19:02 PM
ദുബൈ: സൂപ്പര്‍ താരം റോജര്‍ ഫെഡറര്‍ ദുബൈ ഓപണ്‍ ടെന്നിസിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. അനായാസ മത്സരത്തില്‍ ഫ്രാന്‍സിന്റെ ബെനെറ്റ് പെയറിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-1, 6-3. ടൂര്‍ണമെന്റില്‍ എട്ടാമത്തെ കിരീടമാണ് ഫെഡറര്‍ ലക്ഷ്യമിടുന്നത്.
എന്നാല്‍ മറ്റൊരു മത്സരത്തില്‍ നിലവിലെ ചാംപ്യനായ വാവ്‌റിങ്കയെ ബോസ്‌നിയന്‍ താരം ദാമിര്‍ ഷുമുര്‍ അട്ടിമറിച്ചു.
സ്‌കോര്‍ 7-6, 6-3. ആദ്യ സെറ്റില്‍ 4-1ന് ലീഡെടുത്ത വാവ്‌റിങ്കയെ പിന്നീട് പരുക്ക് തളര്‍ത്തുകയായിരുന്നു. ഇത് മുതലെടുത്താണ് ബോസ്‌നിയന്‍ താരം മത്സരം സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."