ലിങ്ക് റോഡില്‍ പ്രതിഷേധവുമായി യാത്രക്കാര്‍
വടകര: ഗതാഗത പരിഷ്‌കരണത്തിന്റെ തുടര്‍ച്ചയായി ബസ് ഗതാഗതം ആരംഭിച്ച ലിങ്ക് റോഡില്‍ പ്രതിഷേധവുമായി യാത്രക്കാര്‍.
ബസ് ചാര്‍ജിനെ ചൊല്ലിയുള്ള തര്‍ക്കം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതില്‍ എത്തുകയായിരുന്നു. മൂരാട് പാലം വഴി പോകുന്ന ബസുകളില്‍ ലിങ്ക് റോഡില്‍ നിന്ന് കയറുന്നവര്‍ പുതിയ സ്റ്റാന്‍ഡിലേക്കുള്ള ടിക്കറ്റ് ചാര്‍ജ് കൂടി നല്‍കണമെന്ന് ബസുകാര്‍ ആവശ്യപ്പെട്ടതിനെ യാത്രക്കാര്‍ ചോദ്യം ചെയ്തതാണ് പ്രശ്‌നമായത്.
ബസുകള്‍ പഴയ സ്റ്റാന്‍ഡില്‍ കയറുന്നത് ഒഴിവാക്കിയതല്ലാതെ ലിങ്ക് റോഡില്‍ നിന്ന് യാത്ര പുറപ്പെടുമ്പോള്‍ മൊത്തം നിരക്കേ വേണ്ടതുള്ളൂ എന്നാണ് യാത്രക്കാര്‍ വാദിക്കുന്നത്. എന്നാല്‍ പുതിയ സ്റ്റാന്‍ഡില്‍ നിന്ന് സര്‍വിസ് ആരംഭിക്കുന്നുവെന്നതാണ് ബസ് ഉടമകളുടെ നിലപാട്.
ഇതിനെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും ബഹളവുമായി. സ്ഥലത്തത്തെിയ പൊലിസ് ഇക്കാര്യം കലക്ടറുടെ ശ്രദ്ധയില്‍പെടുത്തി ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് പറഞ്ഞ് കൈകഴുകി.
മൂരാട് പാലം വഴി പോകുന്ന പേരാമ്പ്ര, പയ്യോളി, കൊളാവിപാലം, കോട്ടക്കല്‍, കൊയിലാണ്ടി റൂട്ടുകളിലെ ബസുകള്‍ പുതിയ സ്റ്റാന്‍ഡില്‍ നിന്നാണ് ഇന്നലെ മുതല്‍ സര്‍വിസ് നടത്തുന്നത്. തിരിച്ചു വരുമ്പോള്‍ ഈ ബസുകള്‍ ദേശീയപാതയിലൂടെ ലിങ്ക് റോഡില്‍ കടന്ന് അവിടെ ആളെ ഇറക്കിയ ശേഷം എടോടി വഴി പുതിയ സ്റ്റാന്‍ഡില്‍ എത്തുകയാണ് ചെയ്യുന്നത്. ഇതിനിടയില്‍ കയറുന്നവരില്‍ നിന്നു പുതിയ സ്റ്റാന്‍ഡിലേക്കുള്ള മിനിമം ചാര്‍ജ് വാങ്ങുന്നു. ഇതിനെയാണ് യാത്രക്കാര്‍ ചോദ്യം ചെയ്യുന്നത്.
അതേസമയം പുതിയ സ്റ്റാന്‍ഡിലെത്തുമ്പോള്‍ യാത്രക്ക് അനുവദിച്ച സമയം ആയിട്ടുണ്ടാവില്ലെന്ന് ബസുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഗതാഗത പരിഷ്‌കാരത്തിനെതിരേ വടകരയിലെ വ്യാപാരികളും രംഗത്തെത്തി.
പരിഷ്‌കാരം അപ്രായോഗികമാണെന്നും ഇതു കൊണ്ട് ഗുണങ്ങളൊന്നുമില്ലെന്നും വ്യാപാരികള്‍ പറയുന്നു. കച്ചവട സ്ഥാപനങ്ങളിലും സിവില്‍ സ്റ്റേഷന്‍, കോടതി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ക്കും പരിഷ്‌കാരം ബുദ്ധിമുട്ടാകുന്നുവെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ പരിഷ്‌കരണത്തിനു മുന്‍പ് വ്യാപാരികളുമായി അധികാരികള്‍ ചര്‍ച്ച നടത്തിയിരുന്നു. ഏതായാലൂം ട്രാഫിക് പരിഷ്‌കാരത്തിന്റെ പേരില്‍ പുതിയ പോര്‍മുഖം തുറക്കുകയാണ് വടകരയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."