HOME
DETAILS
MAL
റിയാദിലെ ബത്ഹയിൽ ഇന്ത്യൻ പൈതൃക കേന്ദ്രം ആരംഭിക്കുമെന്ന് അംബാസഡർ
backup
February 08 2020 | 17:02 PM
അൽഹസ: വിദേശികളുടെ വിശിഷ്യാ ഇന്ത്യക്കാരുടെ സംഗമ കേന്ദ്രമായ ബത്ഹയിൽ ഇന്ത്യയുടെ പൈതൃകം വിളിച്ചോതുന്ന സാംസ്ക്കരിക കേന്ദ്രം ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് ഇന്ത്യൻ അംബാസഡർ ഡോ.ഔസാഫ് സഈദ് പറഞ്ഞു. അൽഹസയിൽ ചേമ്പറിന്റെ സഹകരണത്തോടെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച കാറ്റലോഗ് ഷോയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം എംബസി വളണ്ടിയർമാരും സാമൂഹ്യ പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്. വാണിജ്യം, സാമൂഹികക്ഷേമം, സാംസ്കാരികം, കല, സാഹിത്യം തുടങ്ങി എല്ലാ മേഖലകളിലും ഇതിന്റെ
പ്രവർത്തനം വ്യാപിപ്പിക്കും. അൽഹസയിൽ സൗദി ഇന്ത്യ സാംസ്കാരിക സംഗമം സംഘടിപ്പിക്കണമെന്ന സാമൂഹ്യ
പ്രവർത്തനം വ്യാപിപ്പിക്കും. അൽഹസയിൽ സൗദി ഇന്ത്യ സാംസ്കാരിക സംഗമം സംഘടിപ്പിക്കണമെന്ന സാമൂഹ്യ
പ്രവർത്തകരുടെ ആവശ്യം പരിഗണിക്കും. പാസ്പോർട്ട് സംബന്ധിച്ച് ഉയർന്നുവന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും. നിയമക്കുരുക്കുകളിൽപെട്ട് അൽഹസ്സയിലെ അഭയകേന്ദ്രത്തിൽ കഴിയുന്ന ഇന്ത്യക്കാരെ റിയാദ് വഴി നാട്ടിലേക്കയക്കാനുള്ള മാർഗം തേടുമെന്നും ഇവരെ അൽഹസയിൽ നിന്ന് നേരിട്ടയക്കാനുള്ള സധ്യതയും ആരായുമെന്നും അംബാസഡർ പറഞ്ഞു. അൽഹസ്സയിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ അംബാസഡർ സന്ദർശിച്ചു. കൂടിക്കാഴ്ചയിൽ സാമൂഹ്യ പ്രവർത്തകരായ ഹനീഫ മൂവാറ്റുപുഴ, സലിം മണാട്ട്, നാസർ മദനി, റഹീം, ശ്രീകുമാർ, ചന്ദ്രശേഖരൻ, ജിന്ന, നാസർ, ഫൈസൽ, മോഡേൺ സ്കൂൾ പ്രിൻസിപ്പൽ കാസി മുഹമ്മദ് സിദ്ദിക്ക് എന്നിവർ പങ്കെടുത്തു.
ചിത്രം: ഇന്ത്യൻ അംബാസഡർ ഡോ.ഔസാഫ് സഈദ് അൽഹസ്സയിലെ എംബസി വളണ്ടിയർമാർക്കും സാമൂഹികപ്രവർത്തകർക്കുമൊപ്പം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."