'പുലിയെ പിടിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം'
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരത്തിലെ ഗൂഡലായിക്കുന്നില്‍ ഇറങ്ങിയ പുലിയെ പിടിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് വയനാട് വികസന സമിതി ആവശ്യപ്പെട്ടു.
കൂട് സ്ഥാപിച്ച് പുലിയെ പിടിക്കുമെന്ന് എം.എല്‍.എയും ഡി.എഫ്.ഒയും പ്രദേശവാസികള്‍ക്ക് ഉറപ്പു നല്‍കിയിട്ട് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരെ പിടികൂടിയിട്ടില്ല. രാത്രിയില്‍ മാത്രം ഇറങ്ങിയിരുന്ന പുലി ഇപ്പോള്‍ പകല്‍ സമയത്തും ഇറങ്ങി തുടങ്ങിയത് ജനങ്ങളില്‍ വലിയ ഭീതി പരത്തിയിടുണ്ട്.
പുലിയെ പേടിച്ച് വളര്‍ത്തു മൃഗങ്ങളെയെല്ലാം ആളുകള്‍ വില്‍ക്കുകയാണ്. കുട്ടികള്‍ക്ക് മദ്റസയിലും സ്കൂളിലും പോകാന്‍ കഴിയാത്ത അവസ്ഥയാണ്. കലക്ടറേറ്റിന് തൊട്ടടുത്തണ് ഇതെല്ലാം നടക്കുന്നത് എന്നിട്ടും ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളും വിഷയം ഗൗരവമായി എടുക്കത്തത് തികഞ്ഞ അലംഭാവമാണെന്നും വരും ദിവസങ്ങളില്‍ പ്രദേശവാസികളെ അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വയനാട് വികസന സമിതി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."