നീലഗിരിയില്‍ മഞ്ഞു വീഴ്ച ശക്തം; തേയില ഉല്പാദനത്തില് ഗണ്യമായ കുറവ്
ഊട്ടി: നീലഗിരിയില്‍ തുടരുന്ന ശക്തമായ മഞ്ഞ് വീഴ്ച ജില്ലയിലെ പ്രധാന കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്നു.
രാത്രി കാലങ്ങളിലെ മഞ്ഞു വീഴ്ചയും പകലിലെ ശക്തമായ ചൂടും കാരണം തേയില ഉല്പാദനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഊട്ടി, കുന്നൂര്, കോത്തഗിരി താലൂക്കുകളിലാണ് മഞ്ഞ് വീഴ്ച തേയിലക്കൃഷിയെ കാര്യമായി ബാധിച്ചിരിക്കുന്നത്. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുളിലും ഉല്പാദനം കുറഞ്ഞിട്ടുണ്ടെങ്കിലും മറ്റു താലൂക്കുകളെ അപേക്ഷിച്ച് കാര്യമായി ബാധിച്ചിട്ടില്ല. മഞ്ഞ് വീഴ്ചയില്‍ നിന്ന് ചെടികളെ സംരക്ഷിക്കാന്‍ കര്‍ഷകര്‍ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകാത്ത സ്ഥിതിയാണുള്ളത്.
കഴിഞ്ഞ വര്‍ഷം ജനുവരി മാസത്തില്‍ ദിനംപ്രതി 15,000 കിലോ പച്ചത്തേയിലയാണ് സംഭരിച്ചിരു
ന്നത്. എന്നാല്‍ നിലവില്‍ അയ്യായിരം കിലോ മാത്രമാണ് സംഭരിക്കുന്നത്. ജില്ലയിലുള്ള തേയില ഫാക്ടറികളില്‍ രണ്ടായിരത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.
എന്നാല്‍ പച്ചത്തേയില സംഭരണം കുറഞ്ഞതോടെ സംസ്ക്കരണ ചിലവ് വര്‍ധിക്കുമെന്നതിനാല്‍ 40 ശതമാനം തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മഞ്ഞു വീഴ്ച തുടര്‍ന്നാല്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകാനും ചെറുകിട കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാകും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മൂന്നു മുതല്‍ അഞ്ചു ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."