കെ.കെ.ആറിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: കടന്നപള്ളി
ചെങ്ങന്നൂര്‍: ജനപ്രതിനിധിയെന്ന നിലയില്‍ നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ കലാ സാംസ്‌കാരിക രംഗങ്ങളിലും നിറസാന്നിധ്യമായിരുന്നു കെ.കെ രാമചന്ദ്രന്‍ നായര്‍ എന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.നിയമസഭാ സാമാജികന്‍ എന്ന നിലയിലും മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്.
മുന്‍ എം.എല്‍.എയും ചെങ്ങന്നൂര്‍ സര്‍ഗവേദി സ്ഥാപക പ്രസിഡന്റുമായിരുന്ന അഡ്വ. കെ.കെ രാമചന്ദ്രന്‍ നായരുടെ ഒന്നാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് സര്‍ഗ്ഗവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മന്ത്രി. ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി യൂനിയന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സര്‍ഗവേദി പ്രസിഡന്റ് എം.കെ ശ്രീകുമാര്‍ അധ്യക്ഷനായി.സജി ചെറിയാന്‍ എം.എല്‍.എ, ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍, പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി വിശ്വംഭര പണിക്കര്‍, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. വിവേക്, സി.പി.എം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി എം.എച്ച് റഷീദ്, പി.സി വിഷ്ണുനാഥ്, അഡ്വ. മാമ്മന്‍ ഐപ്പ്, ചെങ്ങന്നൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. സി.എന്‍ അമ്മാഞ്ചി, അഡ്വ. ഡി. വിജയകുമാര്‍, ടി കെ ചന്ദ്രചൂഢന്‍ നായര്‍, അഡ്വ. എ.ബി കുര്യാക്കോസ്, അഡ്വ. ഉമ്മന്‍ ആലുംമ്മൂട്ടില്‍, ഗിരീഷ് ഇലഞ്ഞിമേല്‍, അഡ്വ. ജോര്‍ജ്ജ് തോമസ്, പി.എസ് നാരായണന്‍ നമ്പൂതിരി, വി.ആര്‍ ഗോപാലകൃഷ്ണന്‍ നായര്‍, കെ.ആര്‍ പ്രസന്നകുമാര്‍, കെ.ജി കര്‍ത്ത, സെക്രട്ടറി പി.കെ രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് കെ. രാധാകൃഷ്ണന്‍ നായര്‍ സംസാരിച്ചു.
രാവിലെ കെ.കെ.ആറിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സര്‍ഗവേദി ഓഫിസില്‍ സ്ഥാപിച്ച കെ.കെ.ആറിന്റെ ഫോട്ടോ ടി.കെ ചന്ദ്രചൂഢന്‍ നായര്‍ അനാച്ഛാദനം ചെയ്തു. ഡോ. മണക്കാല ഗോപാലകൃഷ്ണന്റെ സംഗീതസദസ് നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."