HOME
DETAILS

എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക് ബെസ്റ്റ് ഡിബേറ്റര്‍ സന്‍സദ് രത്‌ന അവാര്‍ഡ്

  
backup
January 17 2019 | 04:01 AM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%ae%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e-7

കൊല്ലം: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൈം പൊയിന്റ് ഫൗണ്ടേഷനും ഇ-മാഗസീന്‍ പ്രിസെന്‍സും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ പതിനാറാം ലോക്‌സഭയിലെ ബെസ്റ്റ് ഡിബേറ്റര്‍ അവാര്‍ഡിനായി തെരഞ്ഞെടുത്തു.
പതിനാറാം ലോകസഭയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി നടത്തി മികവുറ്റ പ്രകടനത്തെ പരിഗണിച്ചാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
ഈ കാറ്റഗറിയില്‍ പ്രേമചന്ദ്രന്‍ എം.പിയെ കൂടാതെ ഒറീസയില്‍ നിന്നും ബിജു ജനതാദള്‍ അംഗമായ ബര്‍ത്രുഹരി മഹത്ബനെയും തെരഞ്ഞെടുത്തിട്ടുണ്ട്.19 ന് വൈകിട്ട് മൂന്നിന് ചെന്നൈ രാജ്ഭവനില്‍ ചേരുന്ന ചടങ്ങില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ബെന്‍വാരിലാല്‍ പുരോഹിത് അവാര്‍ഡ് സമ്മാനിക്കും.
16-ാം ലോകസഭയിലേയും രാജ്യസഭയിലേയും അംഗങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് വിവിധ കാറ്റഗറികളിലായി 12 പേരെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ദക്ഷിണേന്ത്യയില്‍ നിന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മാത്രമാണ് അവാര്‍ഡിനര്‍ഹനായത്. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിച്ച സന്‍സദ് രത്‌ന അവാര്‍ഡിന്റെ പത്താമത് വര്‍ഷത്തെ അവാര്‍ഡാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. 2016-17 വര്‍ഷത്തെ മികവുറ്റ പാര്‍ലമെന്റ് അംഗത്തിനുളള സന്‍സദ് രത്‌ന അവാര്‍ഡും ഇതിനു മുന്‍പ് പ്രേമചന്ദ്രന്‍ എം.പി ലഭ്യമായിട്ടുണ്ട്.
പതിനാറാം ലോകസഭയുടെ കാലയളവില്‍ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ബെസ്റ്റ് പാര്‍ലമെന്റേറിയനായി പരിഗണിച്ച് ലോകമത് അവാര്‍ഡ്, ഫെയിം ഇന്‍ഡ്യ അവാര്‍ഡ്, കാശ്മീര്‍ ടു കേരള സോഷ്യല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, സിഎച്ച് മുഹമ്മദ് കോയ രാഷ്ട്രസേവ പുരസ്‌കാരം തുടങ്ങി നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക് ലഭ്യമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം' 2004 യു.പി മദ്രസാ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രിം കോടതി, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ജാതി അന്വേഷിക്കാന്‍ പി.എസ്.സിക്ക് അധികാരമില്ല- ഹൈക്കോടതി 

Kerala
  •  a month ago
No Image

തലയില്‍ തൊപ്പി, കഴുത്തില്‍ കഫിയ; പ്രസംഗത്തില്‍ ഖുര്‍ആന്‍ സുക്തവും പ്രവാചക വചനങ്ങളും...; ഇത് മുറാദാബാദിലെ ബി.ജെ.പി സ്ഥാനാര്‍ഥി

National
  •  a month ago
No Image

പ്രോ കുര്‍ദിഷ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് മേയര്‍മാരെ പുറത്താക്കി തുര്‍ക്കി

International
  •  a month ago
No Image

കുഞ്ഞിന് 'ദുആ' എന്ന് പേരിട്ടു; ബോളിവുഡ് താരങ്ങള്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ക്കെതിരെ രൂക്ഷമായ സൈബറാക്രമണം 

National
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള:  ഗെയിംസ് മത്സരങ്ങള്‍ ഇന്ന് 

Others
  •  a month ago
No Image

യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് വധിക്കപ്പെടുന്നതിന് മൂന്നു ദിവസം മുന്‍പ്

International
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പിന് ബി.ജെ.പി എത്തിച്ചത് 41 കോടി' കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലിസ് നല്‍കിയ കത്ത് പുറത്ത്

Kerala
  •  a month ago
No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago