ബധിരയുവതയെ അഭിനേതാക്കളാക്കി 'മൗനാക്ഷരങ്ങള്‍' അണിയറയില്‍
താമരശേരി: ജന്മനാ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത ഒരുപറ്റം പ്രതിഭകളായ ബധിര കലാകാരന്മാരെ മാത്രം കഥാപാത്രങ്ങളാക്കി ചിത്രീകരിക്കുന്ന മൗനാക്ഷരങ്ങള്‍ അണിയറയില്‍.
ചലച്ചിത്ര സംവിധായകന്‍ ദേവദാസ് കല്ലുരുട്ടി കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ വിദ്യാര്‍ഥികളടക്കം ബുദ്ധിശാലികളും പ്രതിഭകളുമായ പതിനഞ്ചോളം ബധിരരാണ് തങ്ങളുടെ സര്‍ഗശേഷി സമൂഹത്തിനുമുന്നില്‍ തുറന്നുകാട്ടാന്‍ രംഗത്തെത്തുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന നിശബ്ദ സഹോദരങ്ങളുടെ കഴിവുകള്‍ സമൂഹത്തിന് ബോധ്യപ്പെടുത്തുകയും വ്യത്യസ്തമായ കഥയിലൂടെ ശക്തമായ ഒരുസന്ദേശം പ്രചരിപ്പിക്കുകയും ഭിന്നശേഷിയുള്ളവരുടെ ആത്മവിശ്വാസം വളര്‍ത്തി ജീവിതത്തിനു മുന്നില്‍ പതറാതെ മുന്നോട്ട് കുതിക്കാനുള്ള ശക്തിയും പ്രേരണയും ലഭ്യമാക്കുകയുമാണ് ഈ ചിത്രത്തിന്റെ പ്രധാന ഉദ്ദേശം.
40 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഈ ചിത്രം ബധിരര്‍ മാത്രം അഭിനയിക്കുന്ന മലയാളത്തിലെ ആദ്യ ചലചിത്രമാണെന്ന് സംവിധായകന്‍ ദേവദാസ് കല്ലുരുട്ടി പറഞ്ഞു.
സലാം വീരോളി, രാജി രമേശ് കാക്കൂര്‍, ജ്യോതികൃഷ്ണ ചാത്തമംഗലം, ഫസല്‍ കൊടുവള്ളി എന്നിവര്‍ ചേര്‍ന്ന് മനോഹരമായ രണ്ടണ്ടുഗാനങ്ങളും ഈ ചിത്രത്തിനുവേണ്ടണ്ടി ഒരുക്കിയിട്ടുണ്ടണ്ട്. മൗനാക്ഷരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം മാര്‍ച്ച് 20 ഉച്ച്ക്ക് 12ന് കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."