സര്‍ക്കാര്‍ സ്കൂളില്‍ കണക്ക് പഠിക്കാന്‍ സംഘ്പരിവാറിന്റെ മന്ത്രങ്ങള്‍
തിരുവനന്തപുരം: സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കണക്കു പഠിക്കാന്‍ മന്ത്രങ്ങളുള്പ്പെടുത്തിയ ലഘുലേഖ വിതരണം ചെയ്ത് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍. വെള്ളിയാഴ്ചയാണ് നെടുമങ്ങാട് അഴിക്കോട് മണ്ടക്കുഴി സര്‍ക്കാര്‍ യു.പി സ്കൂളില്‍ ലഘുലേഖ വിതരണം നടത്തിയത്.
ഗണിത മാതാവിന് തിരുസന്നിധിയില്‍ എന്‍ പ്രാര്‍ഥന' എന്ന തലക്കെട്ടില്‍ ചില മതചിഹ്നങ്ങളോടു കൂടിയ ലഘുലേഖയാണ് വിതരണം ചെയ്തത്. ഇതില്‍ പ്രധാന അധ്യാപികയുടെ പേരും അച്ചടിച്ചിട്ടുണ്ട്. ആറു പ്രാര്‍ഥനകള്‍ ഉള്‍ക്കൊള്ളിച്ചാണ് നോട്ടിസ് തയാറാക്കിയിരിക്കുന്നത്. അരുവിക്കര സ്വദേശിയായ ഒരാളാണ് ഇതിനുപിന്നില്‍.
സ്കൂളില്‍ നടന്ന പരിപാടിയില്‍ അധ്യാപകര്‍ക്കൊപ്പം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കൂടി എത്തിയാണ് കുട്ടികള്‍ക്ക് നോട്ടിസ് വിതരണം ചെയ്തത്.
പഠിക്കുന്ന കാര്യങ്ങള്‍ മനസില്‍ നില്‍ക്കാനാണെന്നു പറഞ്ഞു സംഘ്പരിവാര്‍ ആശയങ്ങള്‍ കുട്ടികളുടെ മനസില്‍ കുത്തിവയ്ക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് രക്ഷിതാക്കള്‍ പറയുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നാട്ടുകാര്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."