മദ്യഷാപ്പിനെതിരേയുള്ള സമരപ്പന്തലില്‍ മതസൗഹാര്‍ദ സംഗമവും ഇഫ്താര്‍ വിരുന്നും
കരുനാഗപ്പള്ളി: ദിശാബോധം നഷ്ടപ്പെട്ട് സര്‍വ്വനാശത്തിലേക്ക് പോകുന്ന ഇന്നത്തെ തലമുറയെ നന്മയിലേക്ക് നയിക്കുന്നതിന് ഭൗതീക വിദ്യാഭ്യാസത്തിനൊപ്പം മതപഠനവും ദൈവീകചിന്തകളും വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ഖാസിമി.
കുലശേഖരപുരം പുന്നക്കുളത്ത് മദ്യഷാപ്പ് സ്ഥാപിക്കുന്നതിനെതിരായി നടന്നുവരുന്ന ജനകീയ സമരത്തിന്റെ പതിനെട്ടാം ദിവസത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മതസൗഹാര്‍ദ സംഗമവും ഇഫ്താര്‍ വിരുന്നും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നോ രണ്ടോ വ്യക്തികളുടെ തൊഴിലിന്റെ പേരില്‍ ഒരു പ്രദേശത്തിന്റെ സൈ്വര്യജിവിതം തകര്‍ക്കുവാന്‍ പോകുന്ന പുന്നക്കുളത്തെ പുതിയ ഷാപ്പ് ഒരു കാരണവശാലും പ്രവര്‍ത്തിപ്പിക്കുവാന്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ജനകീയ ഐക്യവേദി ചെയര്‍മാന്‍ കെ.എസ്.പുരം സുധീര്‍ ചടങ്ങില്‍ അധ്യക്ഷനായി. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരുമായ ആര്‍.ധനരാജന്‍, കെ.രാജശേഖരന്‍, എം. അന്‍സാര്‍, എം.എ. സലാം, അഡ്വ. അനില്‍.എസ്. കല്ലേലിഭാഗം, നീലികുളം സദാനന്ദന്‍, വി.വിജയന്‍, ശ്രീദേവി ഉണ്ണിത്താന്‍, ശ്രീദേവി മോഹനന്‍, അശോകന്‍ കുറുങ്ങപ്പള്ളി, രാധാകൃഷ്ണന്‍ പെരുമ്പലത്ത്, ആദിനാട് നാസര്‍, പി.ബി.രാജന്‍പിള്ള, തൊടിയൂര്‍ വസന്തകുമാരി, ടിങ്കിള്‍ പ്രഭാകരന്‍, രാജന്‍, കൃഷ്ണപിളള, എം.എ. ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."