മധ്യപ്രദേശില്‍ ബി.ജെ.പി കൗണ്‍സിലര്‍ പാര്‍ട്ടി അംഗത്വം രാജിവച്ചു
ഇന്‍ഡോര്‍: പൗരത്വ നിയമ ഭേദഗതിയില്‍ അതൃപ്തി പ്രകടിപ്പിച്ച് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബി.ജെ.പി കൗണ്‍സിലര്‍ രാജിവച്ചു. ഖജ്‌റാനില്‍നിന്നുള്ള മുനിസിപ്പല്‍ കൗണ്‍സിലര്‍ ഉസ്മാന്‍ പട്ടേലാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു രാജിവച്ചത്. പൗരത്വ നിയമ ഭേദഗതി പൂര്‍ണമായും മുസ്‌ലിംകള്‍ക്കെതിരാണെന്നും സര്‍ക്കാര്‍ വെറുപ്പിന്റെ രാഷ്ട്രീയം കളിക്കുകയാണെന്നും ബി.ജെ.പി മൈനോറിറ്റി സെല്‍ മുന്‍ അധ്യക്ഷന്‍കൂടിയായ അദ്ദേഹം കുറ്റപ്പെടുത്തി.
40 കൊല്ലമായി പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കുന്ന ഒരാളാണെന്നും പൗരത്വ നിയമത്തില്‍ സര്‍ക്കാര്‍ നടത്തിയ ഭേദഗതി അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോകം മുഴുവന്‍ ഒരു കുടുംബമാണെന്ന് ഉദ്‌ഘോഷിക്കുന്ന തത്വങ്ങളില്‍നിന്നു പാര്‍ട്ടി പിന്നോട്ടുപോയി. പൗരത്വ നിയമ ഭേദഗതിയും പൗരത്വപ്പട്ടികയും ജനസംഖ്യാ രജിസ്റ്ററുമെല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഉസ്മാന്‍ പട്ടേല്‍ പാര്‍ട്ടിയില്‍നിന്നു രാജി പ്രഖ്യാപിച്ചത്. നേരത്തെ പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഇന്‍ഡോറിലെ 67 ബി.ജെ.പി മൈനോറിറ്റി സെല്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍നിന്നു രാജിവച്ചിരുന്നു.
അതേസമയം, ഉസ്മാന്‍ പട്ടേലിന്റെയും പ്രവര്‍ത്തകരുടെയും രാജിയില്‍ പ്രതികരണവുമായി ബി.ജെ.പി പ്രാദേശിക ഘടകവും രംഗത്തുവന്നിട്ടുണ്ട്. ആളുകള്‍ക്കു പാര്‍ട്ടിയില്‍ ചേരുകയോ പുറത്തുപോകുകയോ ചെയ്യാമെന്നു ബി.ജെ.പി ഇന്‍ഡോര്‍ സിറ്റി പ്രസിഡന്റ് ഗോപികൃഷ്ണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."