സ്കൂളിന് നേരെ സാമൂഹ്യ ദ്രോഹികളുടെ ആക്രമണം
മണലൂര്‍: രാജ്യാന്തര സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്ത മുല്ലശ്ശേരി ഗവ: ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിന് നേരെ സാമൂഹ്യ ദ്രോഹികളുടെ ആക്രമണം. ഫിസിക്സ് ലാബ്, മൂത്രപുരകള്‍ എന്നിവ തകര്‍ത്ത നിലയിലാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും സമാന രീതിയില്‍ ആക്രമണം നടന്നിരുന്നുവെങ്കിലും കാര്യക്ഷമമായ രീതിയില്‍ പൊലിസിന്റെ ഇടപെടല്‍ ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. മാര്‍ച്ച് എട്ടിന് തുടങ്ങുന്ന പ്ലസ് ടു പരീക്ഷകളുടെ ചോദ്യപേപ്പര്‍ വ്യാഴാഴ്ച സ്കൂളിലെത്തും. നിലവിലെ ആക്രമണ സാഹചര്യത്തില്‍ ചോദ്യപേപ്പറിന്റെ സുരക്ഷിതത്വം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് അധ്യാപകര്‍ പറഞ്ഞു. വിദ്യാലയത്തിന് നേരെ നടന്ന ആക്രമണം വലിയ പ്രതിഷേധമാണ് ഇയര്ത്തിയിട്ടുള്ളത്. മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ ഹുസൈന്, സി.പി.എം മണലൂര്‍ ഏരിയാ സെക്രട്ടറി ടി.വി ഹരിദാസന്, പി.ടി.എ.പ്രസിഡന്റ് എം.കെ ശിവദാസന്‍ എന്നിവര്‍ സ്ഥലത്തെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വിദ്യാലയത്തിന്റെ സുരക്ഷിതത്വത്തിന്നാവശ്യമായ പിന്തുണയും ഇവര്‍ ഉറപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."