ജോലിക്കും സ്ഥാനക്കയറ്റത്തിനും സംവരണം മൗലികാവകാശമല്ല; സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലിക്കും സ്ഥാനക്കയറ്റത്തിനുള്ള ക്വാട്ടയും സംവരണവും മൗലികാവകാശമല്ലെന്ന് സുപ്രിംകോടതി. സംവരണം വേണോ വേണ്ടേ എന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും സുപ്രിംകോടതി അറിയിച്ചു. അതിനായി നിര്‍ബന്ധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ജോലി സംവരണം സംബന്ധിച്ച കേസിലാണ് സുപ്രീംകോടതിയുടെ വിധി.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാതെ സര്‍ക്കാര്‍ ഒഴിവുകള്‍ നികത്താന്‍ 2012 ല്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ ഉത്തരാഖണ്ഡ് കോടതി സ്റ്റേ ചെയ്തു. ഇതേത്തുടര്‍ന്ന് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഹരജിയില്‍ കോടതി വിധി സുപ്രിംകോടതി റദ്ദാക്കി.
ഭരണഘടനയുടെ 16 (4), 16 (4 എ) അനുഛേദങ്ങള്‍ പ്രകാരം സംവരണം നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുളള അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എല്‍. നാഗേശ്വര്‍ റാവു, ഹേമന്ത് ഗുപ്ത എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."