HOME
DETAILS

കൃഷ്ണഗിരിയില്‍ വിജയകാലത്ത്

  
backup
January 17 2019 | 19:01 PM

krushnagiri657987846545654

 

#യു.എച്ച് സിദ്ദീഖ്
കൃഷ്ണഗിരി (വയനാട്): മകരമാസ കുളിരില്‍ കൃഷ്ണഗിരിയിലെ പിച്ചില്‍ ബേസില്‍ തമ്പിയുടെ ആദ്യ പന്ത് യോര്‍ക്കറായി മൂളി പറന്നു. ഗുജറാത്ത് ഓപ്പണര്‍ പ്രിയങ്ക് പഞ്ചാല്‍ പന്ത് വേലിക്കെട്ടിലേക്ക് പറത്തിയെങ്കിലും കേരളം പതറിയില്ല. അഞ്ച് ഓവര്‍ ആയുസ് മാത്രമാണ് ഗുജറാത്തിന് കാലുറപ്പിക്കാന്‍ നല്‍കിയത്. പിന്നെ വിജയത്തിലേക്ക് ഉച്ചഭക്ഷണത്തിന്റെ ദൂരം മത്രം. ആറാം ഓവറില്‍ ഖാഥല്‍ പട്ടേലിന്റെ ഓഫ് സ്റ്റമ്പ് പിഴുത് ബേസില്‍ തമ്പി കൃഷ്ണഗിരിയില്‍ കേരളത്തിന്റെ ചരിത്രത്തിലേക്കുള്ള പ്രയാണയത്തിന് തുടക്കമിട്ടു. കഴിഞ്ഞ വര്‍ഷം ക്വാര്‍ട്ടര്‍ ഫൈനലിലും അതിന് മുന്‍പൊരിക്കല്‍ അനന്തപത്മനാഭന്റെയും ബി. രാംപ്രകാശിന്റെയും മികവില്‍ പ്ലേറ്റ് ഗ്രൂപ്പിലും എത്തിയതായിരുന്നു ഇന്നലെ രാവിലെ വരെയുള്ള രഞ്ജി ട്രോഫിയിലെ കേരള നേട്ടം. 1957 നവംബര്‍ ഒന്‍പതിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച കേരളത്തിന് 22350 ദിവസം കാത്തിരിക്കേണ്ടി വന്നു രഞ്ജി ട്രോഫിയുടെ അവസാന നാലിലെത്താന്‍.
മൂന്നാം ദിനത്തില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോലും അനുവദിക്കാതെ ഗുജറാത്തിനെ ഒറ്റ സെഷനില്‍ 81 റണ്‍സിന് കൂടാരം കയറ്റിയത് കേരളത്തിന്റെ പേസ് ആക്രമണത്തിന്റെ കരുത്തായിരുന്നു. രണ്ടേ മുക്കാല്‍ ദിവസം ബാക്കി നില്‍ക്കേയുള്ള ഈ നോക്കൗട്ട് വിജയം കേരളത്തിന്റെ കായിക ചരിത്രത്തില്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷമായി.
ശ്രീലങ്കയെ 1996 ല്‍ ലോക ജേതാക്കളാക്കിയ സൂപ്പര്‍ കോച്ച് ഡേവ് വാട്‌മോറിന് കൂടി അവകാശപ്പെട്ടതാണ് കൃഷ്ണഗിരിയിലെ ഈ ചരിത്ര വിജയം. മഹാരാഷ്ട്രയുടെ കോച്ച് ഡേവിഡ് ആന്‍ഡ്രൂസിന് ശേഷം രഞ്ജി ടീമിനെ സെമി ഫൈനലില്‍ എത്തിക്കുന്ന വിദേശ പരിശീലകനാണ് വാട്‌മോര്‍.
ഈ ചരിത്രനേട്ടത്തിലേക്കുള്ള കുതിപ്പില്‍ യുവത്വത്തിന്റെ വിജയതൃഷ്ണയാണ് കേരളത്തിന്റെ കരുത്ത്. അതിഥി താരം ജലജ് സക്‌സേന, നായകന്‍ സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍, സിജോമോന്‍ ജോസഫ്.. ഓരോ താരവും ഗ്രൂപ്പ്ഘട്ടം തൊട്ട് നോക്കൗട്ട് വരെ തങ്ങളുടെ ദൗത്യം ഭംഗിയായി നിര്‍വഹിച്ചു. ഇടത് കൈവിരലിന് പൊട്ടലുണ്ടായിട്ടും രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ സഞ്ജു സാംസണിന്റെ സുധീരനിലപാട് കേരളത്തിന് ഊര്‍ജമായി. ഗുജറാത്തിനെതിരായ നോക്കൗട്ടില്‍ ഉള്‍പ്പെടെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 39 വിക്കറ്റുകള്‍ പിഴുത സന്ദീപ് വാര്യരും 33 വിക്കറ്റുകള്‍ കൊയ്ത ബേസില്‍ തമ്പിയുമാണ് ചരിത്രത്തിലേക്കുള്ള കേരളത്തിന്റെ പാത സുഗമമാക്കിയത്. ഇനി സ്വപ്ന സെമി ഫൈനലില്‍ വിദര്‍ഭ -ഉത്തരാഖണ്ഡ് നോക്കൗട്ട് വിജയികളാണ് ഇനി കേരളത്തിന്റെ എതിരാളികള്‍. ചരിത്ര ഫൈനലിലേക്ക് ഒരു പോരാട്ടത്തിന്റെ അകലം മാത്രം. കേരളത്തിന്റെ ഈ യുവത്വത്തിന് അതിന് കഴിയുമെന്ന വിശ്വാസത്തില്‍ തന്നെയാണ് കായിക പ്രേമികള്‍.
അതിനൊപ്പം ബേസില്‍ തമ്പിയും സന്ദീപ് വാര്യരുമെല്ലാം ഇന്ത്യന്‍ സെലക്ടര്‍മാരുടെ കണ്ണില്‍ പെട്ടതിനാല്‍ ടിനു യോഹന്നാനും എസ്. ശ്രീശാന്തിനും ശേഷം ദേശീയ ടീമില്‍ പന്തെറിയാന്‍ അവസരം ഒരുങ്ങിയേക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  2 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  2 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 hours ago