HOME
DETAILS

കാക്കിക്കുള്ളിലെ കാവിയും സമരങ്ങളുടെ ഭാഷയും

  
backup
February 11 2020 | 00:02 AM

saffron-police

 

വടക്കെ ഇന്ത്യയില്‍ നിന്ന് കേട്ടുമടുത്ത പൊലിസ് വര്‍ഗീയത കേരളത്തില്‍ ശക്തി പ്രാപിക്കുകയാണ്. തൊപ്പി അഴിച്ചു വെക്കുന്നതുവരെ ഉള്ളിലൊതുക്കിയ കാവി വികാരം കൊണ്ടുനടന്ന സെന്‍കുമാര്‍ പ്രബുദ്ധ കേരളത്തിന് ചില പാഠങ്ങള്‍ നല്‍കുന്നുണ്ട്. ഇടതുപക്ഷം ഭരിച്ചാലും വലതുപക്ഷം ഭരിച്ചാലും പൊലിസിന് ഒരു പൊതുപക്ഷമുണ്ട്. ഉണ്ടാവണം. അത് ജനപക്ഷമാവണം.


കേരള പൊലിസില്‍ ആര്‍.എസ്.എസ് സ്വാധീനം വര്‍ധിച്ചുവരികയാണ്. ഡോ. തൊഗാഡിയ കേരളത്തില്‍ വന്നു എന്തൊക്കെ നിയമവിരുദ്ധ പ്രസ്താവനകള്‍ നടത്തി, എത്ര കേസ് ഉണ്ടായി? തുടര്‍നടപടികള്‍ എന്തായി? ശശികലക്ക് എന്തുകൊണ്ട് ഇത്രയധികം അക്രമ ഭാഷ സംസാരിക്കാന്‍ കഴിയുന്നു? മതസ്പര്‍ദ്ധ ഉണ്ടാക്കല്‍, മതവികാരം ഇളക്കിവിടല്‍, ഇതിനൊക്കെ ഐ.പി.സിയില്‍ വകുപ്പുണ്ട്. പക്ഷേ കേരള പൊലിസ് കണ്ണടക്കുന്നു. തൃശൂര്‍ ജില്ലയില്‍ സി.എ.എ വിരുദ്ധ ജാഥയില്‍ പങ്കെടുത്തവര്‍ക്കെതിരേ പൊലിസ് കേസെടുത്തു. മുഖ്യമന്ത്രി വിശദീകരിച്ചത് ജാഥയില്‍ തീവ്രവാദികള്‍ കടന്നുകയറി എന്നാണ്. 'ഭൂതക്കണ്ണാടി' വച്ച് തീവ്രവാദികളെ കണ്ടെത്തുന്ന പൊലിസ് പട്ടാപകല്‍ നടുറോഡില്‍ വിലസുന്ന തീവ്രവാദികളെ കാണുന്നില്ല, കണ്ണടക്കുന്നു. ഒന്നിച്ചുള്ള സമരമാണ് വിജയത്തിന് ആക്കം കൂട്ടുക എന്ന് ഒരു ഭാഗത്ത് പറയുന്ന മുഖ്യമന്ത്രി മതസംഘടന നടത്തിയ ജാഥയില്‍ ചിലര്‍ വൈകാരിക മുദ്രാവാക്യം വിളിച്ചു എന്നതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുന്നു. പൊലിസ് വകുപ്പ് ആര്‍.എസ്.എസ് കാര്യവാഹക് നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് അധഃപതിച്ചു. എന്നിട്ടും ഒരുപക്ഷത്തിനും മിണ്ടാട്ടമില്ല.


പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന ബഹുജന സമരങ്ങളില്‍ എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍ സ്വീകരിച്ച നിലപാടുകള്‍ വിചാരണ ചെയ്യപ്പെടണം. ദേശീയദുരന്തമായിത്തീര്‍ന്ന പൗരത്വ നിയമത്തിനെതിരേ ജനാധിപത്യ മതേതര കക്ഷികള്‍ ഒന്നിച്ചു അണിനിരന്നു ഒരു പ്രവാഹം പോലെ പ്രകടനം നടത്തുമ്പോള്‍ മുസ്‌ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും ഒറ്റപ്പെടുത്താനും വേട്ടക്കാര്‍ക്ക് ഇരകളാക്കി പാകപ്പെടുത്തി കൊടുക്കാനും സഹായിക്കുകയായിരുന്നു ഈ വികാരജീവികള്‍. ജാഥകളില്‍ നുഴഞ്ഞുകയറി അറപ്പുളവാക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചു ബഹുസ്വരതയുടെ പൊതുസൗന്ദര്യം കളങ്കപ്പെടുത്താന്‍ മത്സരിക്കുകയായിരുന്നു ഇവര്‍. ഉച്ചഭാഷണി കയ്യില്‍ കിട്ടിയാല്‍ ലക്കുകെട്ട വര്‍ത്തമാനം പറയുന്ന വാടക പ്രഭാഷകരെ വച്ച് തെരുവുകളില്‍ നടത്തിയ പ്രസംഗങ്ങള്‍ സാമുദായിക ഭദ്രത തകര്‍ക്കുന്നതിനാണ് കൂടുതല്‍ ഉപയോഗപ്പെടുത്തിയത്. സ്വതന്ത്ര ഭാരതം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി കൊലവിളി കൊണ്ടല്ല നേരിടേണ്ടത്. സൗഹൃദത്തിന്റെ കൂട്ടായ്മക്ക് മാത്രമേ ഇന്ത്യ നേരിടുന്ന വെല്ലുവിളി നേരിടാന്‍ കഴിയൂ.


മതപരമായ സ്വത്വബോധത്തെ ആസ്പദമാക്കി രാഷ്ട്രീയരംഗത്ത് ഇറങ്ങുന്നവര്‍ ജനസമൂഹങ്ങളുടെ സ്വത്വ ബഹുത്വത്തെനിരാകരിക്കുന്നത് നൈതികത നിഷേധിക്കലാണ്. എല്ലാ മത വിഭാഗങ്ങള്‍ക്കും അവരുടേതായ സ്വത്വബോധമുണ്ട്. പരസ്പരം മാനിക്കാനും വിലമതിക്കാനും മനസ്സുണ്ടാവണം. ഇത്തരം തീവ്രസ്വത്വ വാദ സംഘടനകള്‍ നിര്‍വഹിച്ച ധര്‍മം എന്താണ്? സൃഷ്ടിപരമായി ബഹുസ്വര സമൂഹത്തില്‍ ഇടം നേടാന്‍ അവര്‍ക്ക് സാധിച്ചില്ല.


പൗരത്വ നിഷേധവുമായി കേന്ദ്ര സര്‍ക്കാര്‍ ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ട്. 14 സംസ്ഥാനങ്ങള്‍ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഫലത്തില്‍ അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അസം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും തടങ്കല്‍ പാളയം പ്രവര്‍ത്തിച്ചുവരുന്നു. ഉത്തര്‍പ്രദേശ് അടക്കം വിവിധ സംസ്ഥാനങ്ങള്‍ പൗരത്വ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മതേതര ജനാധിപത്യ വിശ്വാസികളെ ഒരു കുടക്കീഴില്‍ അണിനിരത്തി ഈ ദേശീയ ദുരന്തത്തിനെതിരേ ഒറ്റക്കെട്ടായി സൗഹൃദ മുന്നേറ്റം നടത്താന്‍ കടമപ്പെട്ടവര്‍ നടത്തുന്ന ജാഥകളും സമ്മേളനങ്ങളും അലങ്കോലപ്പെടുത്തി അപമാനിക്കാനാണ് സമയം കണ്ടെത്തിയത്.


1925ല്‍ രൂപംകൊണ്ട ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അന്തിമലക്ഷ്യമാണ് തീവ്രബ്രാഹ്മണ്യ ഹിന്ദു രാഷ്ട്രം. 2025ല്‍ നൂറ് വര്‍ഷം തികയുമ്പോള്‍ അത് സാധ്യമാണെന്ന് അവര്‍ ഉറപ്പിച്ചു വിശ്വസിക്കുന്നു. ഭാരതത്തിന്റെ ജനാധിപത്യ സ്ഥാപനങ്ങള്‍, പൊലിസ്, ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇവയെല്ലാം കൈവെള്ളയില്‍ ഒതുക്കി കാര്യങ്ങള്‍ നേടാമെന്നാണ് അവര്‍ കണക്ക് കൂട്ടിയത്. ഒരു നൂറ്റാണ്ട് അവര്‍ വിശ്രമിക്കുകയായിരുന്നില്ല, പണിയെടുക്കുകയായിരുന്നു. നാഗ്പൂരില്‍ നിന്നാണ് ഇന്ത്യയുടെ ഭരണം നിയന്ത്രിക്കപ്പെടുന്നത്. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് ഭംഗിവാക്ക് പറഞ്ഞതല്ല. മാറിയ ഇന്ത്യയുടെ രാഷ്ട്രീയ ആത്മീയ അകത്തളങ്ങള്‍ക്ക് ശക്തിപകരുന്ന സമീപനങ്ങള്‍ ചില മുസ്‌ലിം സംഘടനകളും സ്വീകരിക്കുന്നു എന്നതാണ് ഖേദകരം. വൈകാരികതയാണ് അവരുടെ പ്രത്യയശാസ്ത്ര പ്രതിബദ്ധത. ഇന്ത്യയെ ആവാഹിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.
ഇന്ത്യയുടെ വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും പരിഗണിച്ചും മാനിച്ചും നിലനിര്‍ത്തിയും വേണം എല്ലാ സ്വത്വബോധവും പ്രകടിപ്പിക്കേണ്ടത് എന്ന അടിസ്ഥാന ആശയം ഇവര്‍ ഉള്‍ക്കൊണ്ടിട്ടില്ല. തെരുവിലിറങ്ങി ഹിന്ദുവിനെ തെറിവിളിക്കുന്ന മുസ്‌ലിമും മുസ്‌ലിമിനെ തെറിവിളിക്കുന്ന ഹിന്ദുവും തമ്മിലുള്ള അന്തരം എന്താണ്. പൗരത്വ നിയമ ഭേദഗതി സമ്മാനിച്ച മതസൗഹൃദ ഐക്യം രാജ്യത്തിന്റെ വസന്തമായി മഹദ് വ്യക്തിത്വങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഭാരതത്തിന്റെ ക്ഷുഭിത യൗവ്വനം ഭാവി പ്രതീക്ഷ തന്നെ. അവിടെ നുഴഞ്ഞുകയറി ഈ മഹത്തായ ധര്‍മ പോരാട്ടത്തെ കളങ്കപ്പെടുത്തുന്നത് മാപ്പര്‍ഹിക്കാത്ത ചരിത്ര അപരാധമല്ലാതെ മറ്റെന്താണ്.


ഇന്ത്യന്‍ പരിസരത്തിന് അന്യമായ രാഷ്ട്രീയ, മത സമീപനരീതികള്‍ ഫലം ചെയ്യില്ല. പൗരത്വ പ്രതിഷേധ ജാഥകളില്‍ തക്ബീര്‍ വിളിക്കുന്നത് നല്ലതല്ലെന്ന് ശശിതരൂര്‍ പ്രസ്താവിച്ചപ്പോള്‍ ന്യൂനപക്ഷാവകാശ നിഷേധമായി ചിലര്‍ വ്യാഖ്യാനിച്ചു. പൗരത്വ നിയമ ഭേദഗതി മുസ്‌ലിമിനെ മാത്രം ബാധിക്കുന്ന വിഷയമല്ല. ഇന്ത്യയുടെ ആത്മാവിനെയാണ് അത് മുറിവേല്‍പ്പിച്ചത്.
ഏഴു പതിറ്റാണ്ട് പിന്നിട്ട നമ്മുടെ ഭരണഘടന ലോക സമൂഹങ്ങള്‍ക്ക് മുമ്പില്‍ നമ്മെ എത്രമാത്രം മഹത്വവല്‍ക്കരിച്ചിരുന്നു! ഒറ്റയടിക്ക് അത് ഇല്ലാതാക്കുകയായിരുന്നു ബി.ജെ.പി സര്‍ക്കാര്‍. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ മനുഷ്യര്‍ക്കിടയില്‍ മതകീയ മതിലുകള്‍ ഉയര്‍ന്നു. അവര്‍ പരസ്പരം അകന്നു. പകയും വിദ്വേഷവും വളര്‍ന്നു. ഈ ആപല്‍ക്കരമായ അരാജകത്വം ഇന്ത്യയുടെ വളര്‍ച്ചയെ തടഞ്ഞു. ഇന്ത്യയെ സാമൂഹികമായും സാമ്പത്തികമായും സാംസ്‌കാരികമായും തകര്‍ത്ത പൗരത്വ നിഷേധത്തിന് എതിരായി ഇന്ത്യന്‍ മനസ്സ് ഒന്നിച്ചു നില്‍ക്കേണ്ട ഘട്ടത്തില്‍ ജാഥകളില്‍ നുഴഞ്ഞുകയറി നാല് തെറി വിളിക്കുന്ന രാഷ്ട്രീയം തിരുത്തപ്പെടേണ്ട നെറികേട് തന്നെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  7 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  40 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  12 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago