അനധികൃത നിര്‍മാണം: പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരില്‍ ഒരു വിഭാഗം തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു
കോവളം: ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് നിര്‍മാണങ്ങള്‍ പെളിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരില്‍ ഒരു വിഭാഗം തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വിഴിഞ്ഞം ഗോദവര്‍മ്മ റോഡിന് സമീപത്തെ സ്ഥലത്ത് ചിലര്‍ അനധികൃതമായി കൈയേറി ബെയിസ്‌മെന്റും ചുറ്റുമതിലും സൃഷ്ടിച്ചെന്നാരോപിച്ച് ഇത് പൊളിക്കാനായി ഇന്നലെ രാവിലെ 10 മണിയോടെ പൊലിസിന്റെ സഹായത്തോടെ എത്തിയ ഉദ്യോഗസ്ഥരെയാണ് നാട്ടുകാര്‍ തടഞ്ഞത്.
ഇവിടെയുള്ള 16 സെന്റ്് സ്ഥലം നേരത്തെ ഫിഷിങ് ഹാര്‍ബറിന് വേണ്ടി സ്ഥലം വിട്ടുകൊടുത്ത കടയുടമകള്‍ക്ക് നല്‍കാനായി സര്‍ക്കാര്‍ തീരുമാനിച്ച സ്ഥലമാണെന്നും ഇത് ഔദ്യോഗികമായി കൈമാറാത്തതിനാല്‍ കടക്കാര്‍ക്ക് ഇവിടെ കട നിര്‍മിക്കാനായില്ലെന്നും പകരം ബെയിസ്‌മെന്റ്് കെട്ടി ഇട്ടിരിക്കുകയാണെന്നും ഒരു കടക്ക് ഒരു സെന്റ് വീതം നല്‍കുമെന്നാണ് അന്ന് ഉറപ്പു നല്‍കിയിരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
ഇങ്ങനെ 16 പേര്‍ക്ക് ലഭിക്കേണ്ട സ്ഥലത്ത് 10 പേര്‍ ബെയിസ്‌മെന്റ് കെട്ടി ഇട്ടിട്ടുള്ളതായും ബാക്കിയുള്ള സ്ഥലം ഇതില്‍ ഉള്‍പ്പെടാത്തവര്‍ കൈയേറാന്‍ ശ്രമിക്കുന്നത് കണ്ട് വിഴിഞ്ഞം ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തെ വിവരം അറിയിച്ചു.
എന്നാല്‍ ഈ സ്ഥലം പുറമ്പോക്കായതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം എ.ഇ കൈയൊഴിഞ്ഞതായും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വികസനത്തിനായി സ്ഥലം വിട്ട് നല്‍കിയ തങ്ങള്‍ക്ക് പകരം സ്ഥലം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടിയതെന്നും ഇനിയും ഇത് തുടരാന്‍ അനുവദിക്കാനാകില്ലെന്നും ഇവിടെ കടകള്‍ക്കായി കെട്ടിയ ബെയിസ്‌മെന്റ് പൊളിക്കാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ നിലപാട് കടുപ്പിച്ചു.
ഇതോടെ ഇവരുടെ പ്രതിനിധികളുമായി ഉദ്യോഗസ്ഥര്‍ പൊലിസിന്റെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല . തുടര്‍ന്ന് മൂന്ന് മണിയോടെ ഉദ്യോഗസ്ഥര്‍ പിന്‍മാറിയതോടെയാണ് സംഘര്‍ഷാവസ്ഥക്ക് അയവുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."