കനയ്യകുമാറിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് തെളിവില്ലെന്ന് പൊലിസ്
ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റിലായ ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് കനയ്യകുമാറിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ തെളിവുകളില്ലെന്ന് പൊലിസ്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പഴയ നിലപാട് മാറ്റിയുള്ള പൊലിസിന്റെ പരാമര്‍ശം.
എന്നാല്‍ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. അഫ്സല് ഗുരുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദേശവിരുദ്ധ പോസ്റ്ററുകള്‍ ഒട്ടിക്കുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തെന്നാണ് ഇവര്‍ക്കെതിരായ കേസ്.
സീ ന്യൂസ്, ടൈംസ് നൗ ചാനലുകള്‍ പുറത്തുവിട്ട ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഡല്‍ഹി പൊലിസ് കനയ്യകുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. എന്നാല്‍ ഈ ദൃശ്യങ്ങളില്‍ കനയ്യകുമാര്‍ ദേശവിരുദ്ധ മുദ്രവാക്യങ്ങള്‍ വിളിക്കുന്നതിന്റെ തെളിവുകള്‍ കണ്ടെത്താനായില്ലെന്നാണ് ഇപ്പോള്‍ പൊലിസ് റിപ്പോര്‍ട്ടിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."