ഫാസിസത്തെ പ്രതിരോധിക്കാന്‍ സമുദായം വിദ്യാഭ്യാസം ആയുധമാക്കണം: സക്കറിയ
മനാമ: ഫാസിസവും ഭരണകൂടവും ഉയര്‍ത്തുന്ന ഭീഷണികളെ അതിജീവിക്കാന്‍ മുസ്‌ലിം സമുദായം വിദ്യാഭ്യാസത്തെ ആയുധമാക്കണമെന്ന് പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ പറഞ്ഞു.
ബഹ്‌റൈനില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു.
ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി നിലകൊള്ളുന്ന എഴുത്തുകാര്‍ക്കൊപ്പമാണ് താനുമുള്ളത്. രാഷ്ട്രത്തിനു മതമില്ല എന്നതാണു മതേതരത്വത്തിന്റെ സത്ത. എല്ലാവരേയും ഒരുപോലെ പരിഗണിക്കപ്പെടുന്നതാണ് ജനാധിപത്യം.
നരേന്ദ്രമോഡി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കം ശക്തമായി നടക്കുന്നു. കേരളത്തില്‍ ഇതിന്റെ പ്രതിഫലനം എത്തിയിട്ടില്ല എന്നുമാത്രമേയുള്ളൂ. മതത്തിനപ്പുറം ഈ ലോകത്തിന്റെ സ്വിച്ച് കൈയ്യിലേന്താന്‍ ന്യൂനപക്ഷങ്ങള്‍ തയ്യാറാവേണ്ട ഘട്ടമാണിത്. മത സൗഹാര്‍ദ്ദം എന്നു പറയുന്നതെല്ലാം രാഷ്ട്രീയക്കാര്‍ക്കു വോട്ടു നേടാനുള്ള സാധനമായിത്തീര്‍ന്നിട്ടുണ്ട്.
മുസ്‌ലിം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇന്നു വിദ്യാഭ്യാസ രംഗത്തു കൈവരിച്ച മുന്നേറ്റം സമുദായത്തിന്റെ ലക്ഷ്യബോധത്തെയാണു കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ് വി ജലീല്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, സുധീഷ് രാഘവന്‍, ഇ വി രാജീവന്‍ എന്നിവര്‍ സംബന്ധിച്ചു. പി വി സിദ്ധിഖ് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."