HOME
DETAILS
MAL
കാന കൈയേറ്റ വിവാദം; സ്റ്റോപ്പ് മെമ്മോ നല്കി
backup
January 17 2019 | 21:01 PM
ചെറുതുരുത്തി: വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലെ നെടുമ്പുര സ്കൂളിന് സമീപം സ്വകാര്യ വ്യക്തികള്‍ റോഡും ഓവുചാലും കൈയേറി മണ്ണിട്ട് നികത്തുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതായി പരാതി.
നാട്ടുകാര്‍ നവ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ പ്രശ്നത്തില്‍ ഇടപെടുകയും റവന്യൂ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു. പ്രദേശത്തെ മൂന്ന് സ്വകാര്യ വ്യക്തികളാണ് സ്ഥലം കൈയേറിയെന്ന ആരോപണത്തിന് വിധേയരായിട്ടുള്ളത്. വില്ലേജ് ഓഫിസര്‍ ജയദേവന്, കൃഷി ഓഫിസര്‍ വി.കെ അജി എന്നിവരുടെ നേതൃത്വത്തില്‍ വിവാദ ഭൂമിയിലെത്തിയ ഉദ്യോഗസ്ഥരാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. രേഖകള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിയ്ക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."