കരള്‍മാറ്റ ശസ്ത്രക്രിയക്ക് യുവാവ് സഹായം തേടുന്നു
വെങ്കിടങ്ങ്: പാടൂര്‍ കണിച്ചിയില്‍ ഭാസ്‌ക്കരന്റെ മകന്‍ ഷിജു (36) വിന്റെ ജീവന്‍ നിലനില്‍ക്കണമെങ്കില്‍ അടിയന്തരമായി കരള്‍ മാറ്റശാസ്ത്രക്രിയ നടത്തണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന് മുന്‍പില്‍ നിര്‍ധനരായ ഷിജുവിന്റെ കുടുംബം പകച്ച് നില്‍ക്കുകയാണ്.
കോഴിക്കോട് മിമ്‌സ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ചികിത്സയിലാണ് ഇദ്ദേഹത്തിന്റെ ജീവന്‍ നില നിന്ന് പോരുന്നത്. കരള്‍ പകുത്ത് നല്‍കാന്‍ സഹോദരന്‍ ഷാജി തയാറായി കഴിഞ്ഞു. എന്നാല്‍, ഓപ്പറേഷനും തുടര്‍ചികിത്സക്കുമായി 50 ലക്ഷം രൂപ വരുമെന്നതാണ് കുടുംബത്തിന്റെ പ്രശ്‌നം.
കാല്‍മുട്ടില്‍ ഓപ്പറേഷന്‍ കഴിഞ്ഞ് വിശ്രമിക്കുന്ന അമ്മയും ഹൃദ്രോഗത്തിന് ബൈപാസ് ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്ന അച്ഛനും അടങ്ങുന്നതാണ് കുടുംബം.
മറ്റ് മാര്‍ഗങ്ങളില്ലാതെ കഷ്ടപ്പെടുന്ന ഇവരെ സഹായിക്കാന്‍ കെ.ബി ഷിജു ചികിത്സാ സഹായ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. കെ.ബി ഷിജു ചികിത്സാ സഹായ സമിതി അക്കൗണ്ട് യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, മുല്ലശ്ശേരി ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍: 551102010011124,680026104 ഐ.എഫ്.എസ്.സി. കോഡ് : യൂണിയന്‍ 555118, ഫോണ്‍: 0487,2263556
മുരളി പെരുനെല്ലി എം.എല്‍.എ. രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്ന സഹായ സമിതിയെ ലക്ഷൃം നേടാന്‍ സഹായിക്കണമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."