HOME
DETAILS

അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കി ശമ്പളം ലഭ്യമാക്കണം: കെ.എസ്.ടി.യു

  
backup
January 17 2019 | 21:01 PM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%be%e0%b4%82-4

പട്ടാമ്പി : 2016 മുതല്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും ലഭ്യമാക്കുന്നതിന് സത്വര നടപടികളുണ്ടാകണമെന്ന് കെ.എസ്.ടി.യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മൂന്നു വര്‍ഷമായി യാതൊരുവിധ വേതനവുമില്ലാതെ ജോലി ചെയ്യേണ്ട ഗതികേടിലാണ് ജില്ലയിലെ നൂറ്കണക്കിന് അധ്യാപകര്‍. കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതിയാണിവര്‍ക്ക് വിനയായത്.
ഭേദഗതിയില്‍ മാറ്റം വരുത്തി അധ്യാപകരുടെ ദുരിതത്തിന് പരിഹാരമുണ്ടാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഭരണഘടനയെ നോക്കുകുത്തിയാക്കി നിലവിലുള്ള സംവരണ തത്വങ്ങള്‍ അട്ടിമറിക്കാനുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നടപടികളില്‍ സമ്മേളനം പ്രതിഷേധിച്ചു. വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയവല്‍ക്കരണം അവസാനിപ്പിക്കുക,അധ്യാപക ദ്രോഹ നടപടികള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എം.അലി അധ്യക്ഷനായി.സംസ്ഥാന ട്രഷറര്‍ കരീം പടുകുണ്ടില്‍,യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ.സാജിദ്, അബൂബക്കര്‍ കാപ്പുങ്ങല്‍, പി.അന്‍വര്‍സാദത്ത്, ഒ.കുഞ്ഞുമുഹമ്മദ്, സി.എച്ച്.സുല്‍ഫിക്കറലി, എന്‍.കെ.ബഷീര്‍, സി.ഖാലിദ്, പി.സുല്‍ഫിക്കറലി, എ.എം.റഷീദ്, എം.കെ.അന്‍വര്‍ സാദത്ത്, കല്ലിങ്ങല്‍ മുഹമ്മദലി ടി.ഷൗക്കത്തലി, ടി.എം.സാലിഹ്, എ.ഷിഹാബ്, പി.മുഹമ്മദ് കോയ, എം.കെ.സൈദ് ഇബ്രാഹിം പ്രസംഗിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം വി.ടി.ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി.അന്‍വര്‍ സാദത്ത് 'വിദ്യാഭ്യാസം വിഭജനമല്ല; ഉള്‍ച്ചേര്‍ക്കലാണ് ' വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം.മുഹമ്മദലി, കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എ.കെ.സൈനുദ്ദീന്‍, സെക്രട്ടറി എം.അഹമ്മദ് പ്രസംഗിച്ചു. മുന്‍ സംസ്ഥാന സെക്രട്ടറി ഇ.മുസ്തഫ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.


ഹമീദ് കൊമ്പത്ത്  പ്രസിഡന്റ്  സിദ്ദീഖ് പാറോക്കോട് സെക്രട്ടറി


പട്ടാമ്പി:കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റായി ഹമീദ് കൊമ്പത്തിനേയും സെക്രട്ടറിയായി സിദ്ദീഖ് പാറോക്കോടിനെയും ട്രഷററായി പി.അബ്ദുല്‍ നാസറിനേയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. പി.ഉണ്ണീന്‍കുട്ടി,കെ.ടി.അബ്ദുല്‍ജലീല്‍,എ.മൊയ്തീന്‍,പി.പി.എ.നാസര്‍,ഹുസൈന്‍ കോളശ്ശേരി, വി.പി.ഫാറൂഖ്,എം.എസ്.കരീം മസ്താന്‍,കെ.എം.സാലിഹ,എം.എന്‍. നൗഷാദ്(വൈസ് പ്രസിഡണ്ടുമാര്‍),ടി.നാസര്‍,കെ.പി.എ.സലീം,ഹംസത്ത് മാടാല, കെ.ഷറഫുദ്ദീന്‍,കെ.കെ.എം.സഫ് വാന്‍,എ.ഷിഹാബുദ്ദീന്‍,ഫാത്തിമ സുഹറ കൊപ്പം(ജോ. സെക്രട്ടറിമാര്‍).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  34 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago