ലീഗിനെ തകര്‍ക്കാമെന്ന വ്യാമോഹത്തിനേറ്റ പ്രഹരം: വി.എം ഉമ്മര്‍ മാസ്റ്റര്‍
താമരശ്ശേരി: കള്ളപ്രചാരണവും വ്യക്തിഹത്യയും നടത്തി യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എം.എ റസ്സാഖ് മാസ്റ്ററെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താമെന്നും ഇതുവഴി മുസ്‌ലിം ലീഗിനെയും യു.ഡി.എഫിനെയും തകര്‍ക്കാമെന്നുമുള്ള ഇടതുമുന്നണിയുടെ കണക്കുകൂട്ടലുകള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് മുന്‍ എം.എല്‍.എയും കൊടുവള്ളി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റുമായ വി.എം ഉമ്മര്‍ മാസ്റ്റര്‍ പറഞ്ഞു. കോടതി വിധിയിലൂടെ നീതിയും സത്യവും തെളിഞ്ഞിരിക്കുകയാണ്. ഇത് ജനാധിപത്യ വിശ്വാസികളുടെ വിജയമാണ്. വ്യക്തിഹത്യ ജനപ്രാതിനിധ്യ നിയമത്തിന് എതിരാണെന്നത് ഒരിക്കല്‍കൂടി വ്യക്തമായിരിക്കുകയാണ്. ഏതുവിധേനയും വിജയിക്കണമെന്ന ഇടത് സ്ഥാനാര്‍ത്ഥിയുടെ നിലപാട് ജനാധിപത്യ, മതേതര വിശ്വാസികള്‍ നേരത്തെ തള്ളിയതാണ്.
ഇപ്പോള്‍ നിയമവ്യവവസ്ഥയും ജനപക്ഷ വിധിയാണ് പുറപ്പെടുവിച്ചതെന്നും വിധിയില്‍ മുസ്‌ലിം ലീഗ് ഏറെ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുതന്ത്രങ്ങള്‍ക്കും കള്ളത്തരങ്ങള്‍ക്കുമേറ്റ തിരിച്ചടി: മുസ്‌ലിം ലീഗ്
കൊടുവള്ളി: സത്യവും നീതിയും കാറ്റില്‍ പറത്തി കുപ്രചരണങ്ങള്‍ നടത്തി തെരഞ്ഞടുപ്പില്‍ വിജയം മാത്രം ലക്ഷ്യം വച്ച് കൊടുവള്ളിയിലെ ഇടത്പക്ഷം നടത്തുന്ന കുതന്ത്രങ്ങള്‍ക്കും കള്ളത്തരങ്ങള്‍ക്കുമേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് കൊടുവള്ളി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ എ.പി മജീദ് പറഞ്ഞു. കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊടുവള്ളിയില്‍ ആഹ്ലാദ പ്രകടനം നടത്തി.
വി.കെ അബ്ദുഹാജി, എ.പി മജീദ്, വി.സിയ്യാലി ഹാജി, വേളാട്ട് അഹമ്മദ്, അലിമാനിപുരം, വി. അബ്ദുറഹിമാന്‍, ടി.പി നാസര്‍, വി.അബ്ദു, പി.പി മൊയ്തീന്‍ കുട്ടി, യു.വി ഷാഹിദ്, കെ.ഷംസു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."