പാലോറ മലയിലെ അനധികൃത നിര്‍മാണം; സമരസമിതി വില്ലേജ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി
കൊടുവള്ളി: മടവൂര്‍ കിഴക്കോത്ത് ഗ്രാമപഞ്ചായത്തുകള്‍ പങ്കിടുന്ന പാലോറ മലയിലെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍പ്രദേശവാസികള്‍ കിഴക്കോത്ത് വില്ലേജ് ഓഫിസ് ധര്‍ണ നടത്തി. മൊയ്തു കല്ലങ്കോടന്‍ ഉദ്ഘാടനം ചെയ്തു.
സമരസമിതി ചെയര്‍മാന്‍ എ.പി അബു അധ്യക്ഷനായി. മടവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി പങ്കജാക്ഷന്‍, ശശി ചക്കാലക്കല്‍, വി.എം മനോജ്, ഗിരീഷ് വലിയപറമ്പ്, ടി. അലിയ്യി, പി.കെ സുലൈമാന്‍, പി.എച്ച് താഹാ, ജൗഹര്‍ ഫസല്‍ സംബന്ധിച്ചു. പാലോറ മലയിലെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ പ്രക്ഷോഭത്തിലാണ്. പാലോറ മലയുടെ താഴ്‌വാരങ്ങളില്‍ താമസിക്കുന്ന നൂറുകണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും പരിസ്ഥിതിക്കും കുടിവെള്ളത്തിനും സംരക്ഷണം നല്‍കുക, പാലോറ മലയില്‍ നടക്കുന്ന അപകടകരമായ നിര്‍മാണ പ്രവൃത്തികള്‍ മൂലം ഭാവിയില്‍ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക ദുരന്തങ്ങളെ കുറിച്ച് വിദഗ്ദ പഠനം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രദേശവാസികള്‍ പന്തല്‍ നിര്‍മിച്ച് അനിശ്ചിതകാല സമരത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്, താമരശ്ശേരി തഹസില്‍ദാര്‍, കോഴിക്കോട് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിരവധി തവണ പരാതികള്‍ നല്‍കിയെങ്കിലും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിര്‍മാണ പ്രവൃത്തിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് സമരസമിതി ആരോപിച്ചു. ജിയോളജി വകുപ്പും ഭൂജല വകുപ്പും പാലോറ മലയില്‍ വിദഗ്ദ പഠനം നടത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പഠന റിപ്പോര്‍ട്ട് പോലും വെളിച്ചം കാണാത്ത അവസ്ഥയാണുണ്ടായത്. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയുണ്ടാവാത്ത പക്ഷം തുടര്‍സമര പരിപാടികള്‍ ശക്തമാക്കുകയും, ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെ ബഹിഷ്‌കരിക്കാനുമാണ് സമരസമിതിയുടെ നീക്കം. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്ന കാര്യം ആലോചിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."