HOME
DETAILS

ഇക്വഡോര്‍ ക്വാര്‍ട്ടറില്‍

  
backup
June 14 2016 | 05:06 AM

%e0%b4%87%e0%b4%95%e0%b5%8d%e0%b4%b5%e0%b4%a1%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%b2

ന്യൂജഴ്‌സി: ഹെയ്തിയെ എതിരില്ലാത്ത നാലു ഗോളിന് മുക്കി ഇക്വഡോര്‍ കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടറില്‍ കടന്നു. ആദ്യ രണ്ടു മത്സരങ്ങളിലും സമനില വഴങ്ങിയിരുന്നതിനാല്‍ ഹെയ്തിക്കെതിരേ രണ്ടു ഗോളിന്റെ മുന്‍തൂക്കത്തില്‍ ജയിക്കാനായാല്‍ ഇക്വഡോറിന് ക്വാര്‍ട്ടര്‍ ഉറപ്പിക്കാമായിരുന്നു. അതിനൊത്ത പ്രകടനമാണ് ടീം കളിക്കളത്തില്‍ പുറത്തെടുത്തത്. ക്വാര്‍ട്ടറില്‍ അമേരിക്കയാണ് ഇക്വഡോറിന് എതിരാളി.
പെറുവിനോട് സമനില വഴങ്ങിയ ടീമില്‍ രണ്ടു മാറ്റങ്ങളാണ് ഇക്വഡോര്‍ കോച്ച് വരുത്തിയത്. ഫ്രിരക്ക് ഇറാസോ, അയോവി എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. ഗബ്രിയേല്‍ അക്കില്ലിയര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇറാസോ കളത്തിലിറങ്ങിയത്.  11ാം മിനുട്ടില്‍ എന്നര്‍ വലെന്‍സിയയാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. ക്രിസ്റ്റ്യന്‍ നൊബോവയുടെ പാസുമായി മുന്നേറിയ എന്നര്‍ വലെന്‍സിയ വേഗം കൊണ്ട് ഹെയ്തി പ്രതിരോധത്തെ വെട്ടിച്ചാണ് ഗോള്‍ നേടിയത്.  ആറു മിനുട്ടുകള്‍ക്ക് ശേഷം വലെന്‍സിയയുടെ തകര്‍പ്പനൊരു ഷോട്ട് ഗോളാവുമെന്ന് കരുതിയെങ്കിലും ഹെയ്തി ഗോളി ജോണി പ്ലാസിഡ് രക്ഷകനായി. 20ാം മിനുട്ടില്‍ ജെയ്മി അയോവി ലീഡുയര്‍ത്തി. ഇത്തവണ വലെന്‍സിയ അവസരം ഒരുക്കികൊടുക്കുകയായിരുന്നു. ഗോള്‍ നേടാമായിരുന്ന അവസരമാണ് വലെന്‍സിയ അയോവിക്ക് കൈമാറിയത്. രണ്ടു ഗോള്‍ വഴങ്ങിയിട്ടും തിരിച്ചടിക്കാന്‍ ഹെയ്തി ശ്രമിച്ചുകൊണ്ടിരുന്നു. മെഷാക് ജെറോമിന്റെ മികച്ചൊരു ഹെഡ്ഡര്‍ നിര്‍ഭാഗ്യം  കൊണ്ടാണ് ബാറില്‍ തട്ടി മടങ്ങിയത്.  റീബൗണ്ടില്‍ റോമന്‍ ജെനോവോയിസ് ഷോട്ടുതിര്‍ത്തെങ്കിലും പന്ത് പുറത്തേക്ക് പോയി.
രണ്ടാം പകുതിയില്‍ സോണി നോര്‍ദെ ചില നീക്കങ്ങളിലൂടെ ഇക്വഡോറിനെ ഞെട്ടിച്ചെങ്കിലും 57ാം മിനുട്ടില്‍ ക്രിസ്റ്റ്യന്‍ നൊബോവ ഗോള്‍ നേടിയതോടെ അവരുടെ പോരാട്ടം അവസാനിക്കുകയായിരുന്നു.  78ാം മിനുട്ടില്‍ അന്റോണിയോ വലെന്‍സിയയാണ് ഇക്വഡോറിന്റെ പട്ടിക തികച്ച ഗോള്‍ നേടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  18 days ago
No Image

നേരിട്ട അതിക്രമത്തിന് നീതി വേണം; നടന്മാര്‍ക്കെതിരായ പരാതി പിന്‍വലിക്കില്ലെന്ന് നടി

Kerala
  •  18 days ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഒരു വനിതാ ബന്ദി കൊല്ലപ്പെട്ടെന്ന് ഹമാസ്

International
  •  18 days ago
No Image

ഏതെങ്കിലും തരത്തില്‍ തളര്‍ത്താന്‍ നോക്കണ്ട, സരിന്‍ തിളങ്ങുന്ന നക്ഷത്രമെന്ന് എ.കെ ബാലന്‍

Kerala
  •  18 days ago
No Image

ഷാഹി ജുമാ മസ്ജിദ് സര്‍വേ: എതിര്‍പ്പുമായി ജനക്കൂട്ടം; പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്

National
  •  18 days ago
No Image

വയനാടിന്റെ എം.പിയായി പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ; മലയാളവും പഠിക്കാനൊരുങ്ങുന്നു

Kerala
  •  18 days ago
No Image

വിവാഹത്തെ കുറിച്ച അപവാദ പ്രചാരണങ്ങള്‍; നിയമ നടപടിയുമായി  എ.ആര്‍. റഹ്‌മാന്‍; പരാമര്‍ശങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ്

National
  •  18 days ago
No Image

കണ്ണൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; തീര്‍ത്ഥാടകര്‍ക്ക് പരുക്ക്

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര: മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള 15 മണ്ഡലങ്ങളിലെ വോട്ടുകള്‍ ഇങ്ങനെ

National
  •  18 days ago
No Image

മഹാരാഷ്ട്രയെ ആര് നയിക്കും, കൂടുതല്‍ സാധ്യത ഫട്‌നാവിസിന്; മുഖ്യമന്ത്രി പദത്തില്‍ കണ്ണുനട്ട് ഷിന്‍ഡെയും അജിത് പവാറും 

National
  •  18 days ago